Category: Latest News

അതുല്യയുടെ മരണം ആത്മഹത്യ; ഫോറൻസിക് പരിശോധന ഫലം പുറത്ത്

ഷാർജ: ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണം ആത്മഹത്യ. കൊല്ലം തേവലക്കര സ്വദേശിയായ അതുല്യയുടെ ഫോറൻസിക് പരിശോധന ഫലം പുറത്ത്. ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് അധികൃതർ ഫോറൻസിക് ഫലം കൈമാറി. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി…

അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി.യുടെ നിർദ്ദേശം

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ കാറ്റും മഴയും കാരണം കെ.എസ്.ഇ.ബി.യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വലിയ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്. ഈ പ്രതികൂല കാലാവസ്ഥയിൽ വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മൂന്നുപേർക്ക് വൈദ്യുതാഘാതമേറ്റ്…

മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അന്തരിച്ചു

തൃശൂർ: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. തൃശൂർ നെടുപുഴ സ്വദേശിയാണ് സന്ദേശ്. സന്ദേശിന്റെ മരണത്തിൽ മന്ത്രി ബിന്ദുവും രാധാകൃഷ്ണൻ…

ബാണാസുര സാഗർ ഷട്ടർ ഇനിയും ഉയർത്തും, ജനകൾക്ക് ജാഗ്രത നിർദേശം

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2, 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്താനാണ് തീരുമാനമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിൽ…

യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ പിടിയിൽ

കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജിം പരിശീലകൻ പിടിയിൽ. വെസ്റ്റ്ഹില്‍ ശ്രീവത്സം വീട്ടില്‍ സംഗീത് (31) നെ ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട്ടുള്ള ജിമ്മിലെ ട്രെയിനറായ പ്രതി കാസര്‍കോടുള്ള യുവതിയുമായി…

കാന്തപുരം താന്നിക്കൽ അബ്ദുൽ മജീദ് മാസ്റ്റർ മരണപ്പെട്ടു

പൂനൂർ :കാന്തപുരം കൊയിലോത്ത്കണ്ടി യിൽ താമസിക്കുന്ന താന്നിക്കൽ അബ്ദുൽ മജീദ് മാസ്റ്റർ (63) മരണപ്പെട്ടു.ഭാര്യ : സാറ (തച്ചംപോയിൽ)മക്കൾ:ഡോ.മുഹമ്മദ് സുഹൈൽ,റുബീന.മരുമകൻ:പാലക്കുന്നുമ്മൽ ഷമീർ (കൊടുവള്ളി).മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 1 മണിക്ക് കാന്തപുരം ടൗൺ മസ്ജിദിലും 1:30 ന് കാന്തപുരം മഹല്ല്…

കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവെഗേറ്റിന് സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു മലപ്പുറം വള്ളിക്കുന്ന്നോർത്ത് ആനയിറങ്ങാടിയ്ക്ക് സമീപം താമസിക്കുന്ന പാലക്കാട് ശ്രീപതി എഞ്ചിനിയറിങ്ങ് കോളേജിലെ ബിടെക് വിദ്യാർത്ഥി സൂര്യ (21) യാണ്‌ മരിച്ചത് കടലുണ്ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറിങ്ങി റെയിൽ മുറിച്ചു കടക്കാൻ…

കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയിൽ എത്തിയാൽ രണ്ട് ഷട്ടറുകൾ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

വാട്സ് ആപ്പ് നമ്പരിലേക്ക് ട്രാഫിക് നിയമലംഘന നോട്ടീസിന്‍റെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരം: വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്ന ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള സന്ദേശം വ്യാജമാണെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. അത്തരം ഫയല്‍ തുറക്കരുതെന്നും മോട്ടോർ വാഹന വകുപ്പോ, പൊലീസോ സാധാരണയായി വാട്സ്ആപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ…

error: Content is protected !!