തൃശൂർ: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. തൃശൂർ നെടുപുഴ സ്വദേശിയാണ് സന്ദേശ്. സന്ദേശിന്റെ മരണത്തിൽ മന്ത്രി ബിന്ദുവും രാധാകൃഷ്ണൻ എംപിയും അനുശോചനം രേഖപ്പെടുത്തി.പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ് സന്ദേശ്. ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്കാരം ഇന്ന് (28-07-2025) വൈകീട്ട് നാലു മണിക്ക്