കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജിം പരിശീലകൻ പിടിയിൽ. വെസ്റ്റ്ഹില്‍ ശ്രീവത്സം വീട്ടില്‍ സംഗീത് (31) നെ ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട്ടുള്ള ജിമ്മിലെ ട്രെയിനറായ പ്രതി കാസര്‍കോടുള്ള യുവതിയുമായി പരിചയപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തളി ക്ഷേത്രത്തിനടുത്തുള്ള ലോഡ്‌ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പ്രതി യുവതിയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ഇവിടെ നിന്നും രക്ഷപെട്ട യുവതി കസബ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം വെസ്റ്റ് ഹില്ലില്‍ വെച്ച് പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസബ സിഐ ജിമ്മിയുടെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.