പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വയലിൽ മരിച്ച നിലയിൽ വയോധികയെ കണ്ടെത്തി. കോഴിക്കോട് മൂലാടാണ് സംഭവം. വിജയലക്ഷ്മി (64) ആണ് മരിച്ചത്. താഴെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം വയലിൽ കണ്ടെത്തിയത്.