ഇടുക്കി: വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ആണ് സംഭവം. ഇടുക്കിയിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾപൊട്ടി. പൂപ്പാറയിലും കുമളി മൂന്നാർ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി കൃഷിയിടങ്ങളും നശിച്ചു.മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാത്രിയിൽ പ്രദേശവാസിയായ മിനിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയപ്പോഴാണ് വിവരം നാട്ടുകാരറിയുന്നത്. വീടുകളിലുണ്ടായിരുന്നവരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരുമെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈകിട്ട് മുതലുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതി ബന്ധമടക്കം താറുമാറായി.കനത്ത കാറ്റിലും മഴയിലും എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. കനത്ത മഴയിൽ കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരത്തിൽ വെള്ളം കയറി 25 ഏക്കർ പാടത്തെ നെല്ല് കൃഷി നശിച്ചു. രണ്ട് ദിവസമായി തകർത്ത് പെയ്ത മഴയിലാണ് ജില്ലയുടെ മലയോര മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായത്. കോതമംഗലം കോട്ടേപ്പാടം, അമലിപ്പുറം പാടശേഖരങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. നട്ട് ഒരു മാസമാകാറായ ഞാറുകളാണ് മഴക്കെടുതിയിൽ നശിച്ചത്.ദീർഘക്കാലമായി തരിശുകിടന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കാനായി വലിയ തുകയാണ് കർഷകർ മുടക്കിയത്. മഴയത്ത് സമീപത്തെ തോട് നിറഞ്ഞൊഴുകുന്നതാണ് പാടം വെള്ളത്തിനടിയിലാകാൻ കാരണം. കൃഷിയുടെ ആരംഭത്തിൽ തന്നെ അമിത ചെലവുകൾ വഹിക്കേണ്ടി വന്ന നെല്ല് കർഷകർക്ക് പാടം വെള്ളത്തിലായത് ഇരട്ടി പ്രഹരമായി. സർക്കാറിൽ നിന്ന് തക്കതായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!