മോനിപ്പള്ളി: യു.എസിലെ ഫ്‌ലോറിഡയില്‍ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയി (27) യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ (നെവിന്‍-34) ആണ് ശിക്ഷിച്ചത്.2020 ജൂലായ് 28-ന് മെറിനെ കുത്തിയും കാര്‍ കയറ്റിയും കൊന്നെന്നാണ് കേസ്. മെറിന്‍ ജോലിനോക്കുന്ന കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു സംഭവം. ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തമാണ് അമേരിക്കന്‍ കോടതി വിധിച്ചിട്ടുള്ളത്. അമേരിക്കയില്‍ ജീവപര്യന്തം എന്നാല്‍ മരണം വരെ എന്നാണ്. അതിനാല്‍ ഈ ശിക്ഷയെ മരണശിക്ഷയ്ക്ക് തുല്യമായാണ് കണക്കാക്കുന്നത്.ഫിലിപ്പ് മാത്യു കുറ്റം ഏറ്റുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വധശിക്ഷയില്‍നിന്ന് ഒഴിവായി. മെറിന് 17 തവണ കുത്തേറ്റു. ഫിലിപ്പ് മാത്യു, മെറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി, പലതവണ വെട്ടി. തുടര്‍ന്ന് അവരുടെ ദേഹത്തുകൂടി കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. മെറിന്‍ കൊല്ലപ്പെടുമ്പോള്‍ ഏകമകള്‍ നോറയ്ക്ക് രണ്ടുവയസ്സേ ഉണ്ടായിരുന്നുള്ളൂ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!