കോഴിക്കോട് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്.ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. 21 പേരുടെ പരാതിയില്‍ സ്ഥാപാന ഉടമ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു.പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫറ്റിക് മെഡിസിൻ എന്ന പേരിൽ സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. പ്രവാചക വൈദ്യത്തിൽ ഡിപ്ലോമ മുതൽ ഡോക്ടറേറ്റ് വരെ കോഴ്സുകൾ. അംഗീകാരമുണ്ടെന്ന് കാണിക്കാൻ വ്യാജ സുപ്രീം കോടതി ഉത്തരവ് തരപ്പെടുത്തി. പഠിച്ചിറങ്ങിയവർ തൊഴിലനേഷിച്ച് ഇറങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ലഭിച്ച സർട്ടിഫിക്കറ്റിനോ പഠിച്ച കോഴ്സിനോവിലയില്ല. 21 പേരാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്. കാരന്തൂർ സ്വദേശി മുഹമ്മദ് ഷാഫി അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സ്ഥാപനം നടത്തുന്നത്. പണം തട്ടൽ, വ്യാജ കോടതി രേഖ ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പന്ത്രണ്ട് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. സ്ഥാപനത്തിൽ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു.വിവിധ ജില്ലകളിൽ നിന്ന് നൂറിലധം പേർ തട്ടിപ്പിന് ഇരയായെന്നാണ് വിവരം. ട്രസ്റ്റിൽ അംഗങ്ങളാക്കാമെന്ന് വാഗ്ദാനം നൽകിയും പലരിൽ നിന്നും പണം കൈക്കലാക്കിയിട്ടുണ്ട്. വൈകാതെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചുഅതേസമയം തമിഴ്നാട്ടിലെ കുത്താലം യൂണിവേഴ്സിറ്റിയിൽ നിന്ന് യുജിസി അംഗീകാരം ഇല്ലാത്ത വ്യാജ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഇത്തരം ഏജൻസികളിൽ നിന്ന് കൈക്കലാക്കി ‘ഡോക്ടർ’ പദം പേരിന് കൂടെ ഉൾപ്പെടുത്തി വ്യാജ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നവരും കുറവല്ല, കോഴിക്കോട് ജില്ലയിലെ ചില പ്രദേശത്ത് കുത്താലം യൂണിവേഴ്സിറ്റിയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് വാങ്ങി ‘വ്യാജ ഡോക്ടർ’ പദത്തിൽ വിലസുന്ന വരും ഉണ്ട്,വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതോടെ തട്ടിപ്പിന്റെ പൂർണ്ണരൂപം പുറത്തുവരും