Category: Latest News

പാലക്കാട് ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു

പാലക്കാട്: ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയിൽ ഊർമിളയാണ് (32) മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. അതിനിടെ ഭാര്യയുടെ വീട്ടിലെത്തി ഭർത്താവ് ഊർമിളയെ ആക്രമിക്കുകയായിരുന്നു. ഊർമിള സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്.

വെട്ടിഒഴിഞ്ഞ തോട്ടത്തിൽ മൊയ്തീൻ കുഞ്ഞി (72) നിര്യാതനായി

കട്ടിപ്പാറ: വെട്ടിഒഴിഞ്ഞ തോട്ടത്തിൽ പരേതനായ പുറമ്പാളി തറുവേയി ഹാജിയുടെ മകൻ മൊയ്തീൻ കുഞ്ഞി (72) നിര്യാതനായി. ഭാര്യ: സൈനബ, മക്കൾ: സുൽഫത്ത്, സാജിദ, മൻസൂർ, ഫിറോസ്. മരുമക്കൾ: സുമയ്യ, ഷബാന, മുഹമ്മദ് കക്കാട്ടുമ്മൽ, ഫൈസൽ കച്ചേരിമുക്ക്. മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ)…

ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടി; ​പിഴ അടയ്ക്കാത്തവർക്ക് പുക സർട്ടിഫിക്കറ്റ് ഇല്ല; ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ​ഗതാ​ഗത വകുപ്പ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക അടക്കാത്തവർക്ക് ഇനി പിടി വീഴും. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ​ഗതാ​ഗത വകുപ്പ് വ്യക്തമാക്കി. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ…

സംസ്ഥാനത്ത് പടക്കം പൊട്ടിക്കാൻ നിയന്ത്രണം; ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി രണ്ട് മണിക്കൂർ മാത്രം; ഉത്തരവ് ഇങ്ങനെ

തിരുവനന്തപുരം: പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലിക്ക് രാത്രി 8 നും 10 നും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കി…

ഭാര്യയെ പ്രഷർ കുക്കറിൻ്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു: ഭർത്താവ് അറസ്റ്റിൽ

കോട്ടയം: ഗാന്ധിനഗറിൽ ഭാര്യയെ കുക്കറിന്റെ അടപ്പുപയോഗിച്ച് തലക്ക് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളി സ്വദേശി നിസാം എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വീട്ടിൽ വച്ച് ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിൻ്റെ പേരില്‍…

അതിഥി തൊഴിലാളികളുടെ അധ്വാന ഫലമായ 30,500 രൂപയുമായി മുങ്ങി; നാല്പത്തിനാലുകാരൻ അറസ്റ്റിലായത് സിസിടിവി പരിശോധനയിൽ

ചെങ്ങന്നൂർ: അതിഥി തൊഴിലാളികളുടെ അധ്വാന ഫലവുമായി മുങ്ങിയ നാല്പത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടനാട് കീഴ്വന്മഴി പുതുപ്പുരയിൽ അനീഷാണ് (44) അറസ്റ്റിലായത്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളികളുടെ 30,500 രൂപ പണമടങ്ങിയ ബാഗാണ് കവർന്നത്. തൊഴിലാളികൾക്ക് ഒരാഴ്ചത്തെ കൂലിയായി കരാറുകാരൻ കൊടുത്ത…

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.നേപ്പാള്‍, ഇന്ത്യ, എന്നി രാജ്യങ്ങള്‍ക്ക് പുറമേ ചൈനയിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്നാണ്…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കൊടുവള്ളി : പന്നൂർ താമസിക്കുംപാറന്നൂർ ചെനങ്ങരഅബ്ദുൽ അസീസ് എന്നവരുടെ മകൾ റജ്നയുടെ മകൻ നബീൽ (19 വയസ്) മരണപ്പെട്ടു,കഴിഞ്ഞദിവസം കണ്ടോത്ത്പാറയിൽ നിന്ന് ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നുമയ്യിത്ത് നിസ്കാരം നാളെഉച്ചക്ക് കൊടുവള്ളി മസ്ജിദിൽ

ഏഴുമാസം ഗർഭിണിയായ ദർശന ജീവനൊടുക്കിയത് അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം; അതേ പുഴയിൽ ചാടി മരിച്ച് ഭർത്താവ്; ഓംപ്രകാശ് ആത്മത്യചെയ്തത് ഗാർഹിക പീഡന കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കൽപ്പറ്റ: ഭാര്യയും മകളും ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറിങ്ങിയ ഭർത്താവും ജീവനൊടുക്കി. ഓംപ്രകാശ് എന്ന യുവാവാണ് വെണ്ണിയോട് പുഴയിൽ ചാടി ജീവനൊടുക്കിയത്.ഓംപ്രകാശിന്‍റെ ഭാര്യ ദർശന അഞ്ചു വയസ്സുള്ള മകളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ജൂലൈ 14നായിരുന്നു ഇത്. ഇതേ…

നേപ്പാളിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി

ഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഭൂചലനം ഉണ്ടായത്. ഇന്ന് വൈകിട്ട് 4.16 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ഇതിന്റെ പ്രകമ്പനം ഡൽഹിയടക്കം ഉത്തരേന്ത്യയിലെ…

error: Content is protected !!