തിരുവനന്തപുരം: പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലിക്ക് രാത്രി 8 നും 10 നും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!