കോട്ടയം: ഗാന്ധിനഗറിൽ ഭാര്യയെ കുക്കറിന്റെ അടപ്പുപയോഗിച്ച് തലക്ക് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളി സ്വദേശി നിസാം എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വീട്ടിൽ വച്ച് ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിൻ്റെ പേരില്‍ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിൻ്റെ അടപ്പു കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ഷിജി, എസ്.ഐ സുധി.കെ.സത്യപാലൻ, സി.പി.ഓ സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.