ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.നേപ്പാള്‍, ഇന്ത്യ, എന്നി രാജ്യങ്ങള്‍ക്ക് പുറമേ ചൈനയിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയില്‍ ഡല്‍ഹിക്ക് പുറമേ ലക്‌നൗ, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയില്‍ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടുന്നത് പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!