പാലക്കാട്: ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയിൽ ഊർമിളയാണ് (32) മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. അതിനിടെ ഭാര്യയുടെ വീട്ടിലെത്തി ഭർത്താവ് ഊർമിളയെ ആക്രമിക്കുകയായിരുന്നു. ഊർമിള സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്.