Category: Latest News

മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ഒപ്പിടില്ല; നിലപാട് ആവർത്തിച്ച് ഗവർണർ

തിരുവനന്തപുരം: ബില്ലുകളിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇപ്പോഴും നിയമസഭ പാസാക്കിയ ബില്ലുകളിൽ സാർക്കാറിന് വ്യക്തതയില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി പറഞ്ഞു. ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകരുതെന്ന് സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ​ഗവർണർ…

അതിഥിത്തൊഴിലാളികളെ കൊലപ്പെടുത്തിയത് കൂടെ താമസിച്ചയാൾ തന്നെ; മൂവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഒഡീഷയിൽ നിന്നും പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപ്പുഴയിലെ രണ്ട് അതിഥിത്തൊഴിലാളികളുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മരിച്ചവര്‍ക്കൊപ്പം തടിമില്ലില്‍ ജോലി ചെയ്തിരുന്നയാളാണ് ഗോപാല്‍ മാലിക്ക്. ആസാം സ്വദേശികളുടെ മരണശേഷം ഇയാളെ കാണാതായിരുന്നു.

കനത്ത മഴയിൽ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ രാത്രി യാത്ര നിരോധിച്ചു

‌ഇടുക്കി: കനത്ത മഴയിൽ ഒട്ടനവധി നാശനഷ്ടമാണ് ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായത്. മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ രാത്രി യാത്ര നിരോധിച്ചു. ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്രയാണ് നിരോധിച്ചത്. ടഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്…

വീണ്ടും ചർച്ചയായി കെ റെയിൽ; അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന് റെയില്‍വേ ബോര്‍ഡ്

തിരുവനന്തപുരം: കെ റെയിൽ അടഞ്ഞ അധ്യായമല്ലെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും റെയില്‍വേ ബോര്‍ഡി​ന്റെ നിര്‍ദേശം. കെറെയിലിന് തുടർച്ചവേണെമെന്നുമാണ് ദക്ഷിണ റെയില്‍വേയ്ക്ക് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നല്‍കിയിരുന്നു. റിപ്പോർട്ട് നൽകിയത് ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ്. ഒരിടവേളയ്ക്ക്…

ആരാധനാലയങ്ങളിൽ അസമയത്തെ വെടിക്കെട്ട് നിരോധനം; ഉത്തരവ് ഭാഗികമായി റദ്ദാക്കി

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാരിന് തീരുമാനമെടുക്കാമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്…

സർക്കാർ മെഡിക്കൽ കോളേജുകളിൽ നഴ്സുമാർക്ക് ക്ഷാമം; 3,520 തസ്തികകളിൽ ഒഴിഞ്ഞു കിടക്കുന്നത് 884 എണ്ണം

കോഴിക്കോട്: നൂറുകണക്കിന് നഴ്‌സുമാരുടെ ഒഴിവുകളാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ നികത്താതെ കിടക്കുന്നത്. ഒഴിവുകൾ നികത്താത്തതിനെത്തുടർന്ന് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നഴ്സുമാരുടെ ക്ഷാമമുണ്ട്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്‌ കീഴിൽ നഴ്‌സിങ് വിഭാഗത്തിൽ പ്രവേശന തസ്തികയായ നഴ്‌സിങ് ഓഫീസർ മുതൽ സ്ഥാനക്കയറ്റ തസ്തികയായ നഴ്‌സിങ്…

സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്; നടപടി പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ

മലപ്പുറം: ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. കേസ്…

യൂട്യൂബിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോയിട്ടു; ‘നാടൻ ബ്ലോഗർ’ അറസ്റ്റിൽ

ചെര്‍പ്പുളശ്ശേരി: യൂട്യൂബിൽ മദ്യപനത്തിന് പ്രോത്സാഹനം നല്‍കുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തൂത ഹെല്‍ത്ത് സെന്ററിലെ നെച്ചിക്കോട്ടില്‍ അക്ഷജിനെയാണ് (21) എക്സൈസ് പിടികൂടിയത്. വീട്ടിൽ വൈൻ ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ചെര്‍പ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…

മുസ്ലിം ലീഗിന്റെ ആശങ്കകൾ പരിഹാരം; കെ സുധാകരനും വി ഡി സതീശനും ഇന്ന് പാണക്കാട്

മലപ്പുറം: മുസ്ലിം ലീ​ഗി​നുള്ളിലെ ആശങ്കകൾ പരിഹാരം കാണാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് പാണക്കാടെത്തും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നേതാകൾ കൂടിക്കാഴ്ച്ച നടത്തും. മലപ്പുറം ജില്ലാ…

സിക വൈറസ് ഭീതിയിൽ തലശ്ശേരി; ചികിത്സയിലുള്ള ജില്ലാ കോടതി ജഡ്ജിക്ക് രോഗം സ്ഥിരീകരിച്ചു

തലശ്ശേരി: തലശ്ശേരിയില്‍ ഒരാള്‍ക്കു കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തലശ്ശേരി ജില്ല കോടതിയിലെ ജഡ്ജിക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സിക വൈറസ് ബാധിതരുടെ എണ്ണം ഒമ്പതായി.ചികിത്സയിലുള്ള ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്…

error: Content is protected !!