മൂവാറ്റുപുഴ: മൂവാറ്റുപ്പുഴയിലെ രണ്ട് അതിഥിത്തൊഴിലാളികളുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മരിച്ചവര്‍ക്കൊപ്പം തടിമില്ലില്‍ ജോലി ചെയ്തിരുന്നയാളാണ് ഗോപാല്‍ മാലിക്ക്. ആസാം സ്വദേശികളുടെ മരണശേഷം ഇയാളെ കാണാതായിരുന്നു.