Category: Latest News

ഗുമസ്തനെ പ്രണയം നടിച്ച് വലയിൽ വീഴ്ത്തി; തുടർന്ന് ഭീഷണിപ്പെടുത്തി 8 പവനും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ അറസ്റ്റിൽ

പരപ്പനങ്ങാടി: കോഴിക്കോട് വക്കീൽ ഗുമസ്തനെ ഭീഷണിപെടുത്തി കവർച്ച നടത്തിയ യുവതി പിടിയിൽ. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയിൽ മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനിത (36) യാണ് അറസ്റ്റിലായത്. 8 പവൻ സ്വർണവും 18 ലക്ഷം രൂപയും കവർന്ന…

അയോധ്യയിൽ സ്ഫോടനം; വീട് തകർന്നു, അഞ്ച് മരണം,

ഉത്തർപ്രദേശിലെ അയോധ്യയിൽ പുര കലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിൽ ശക്തമായ സ്ഫോടനത്തിൽ ഒരു വീട് പൂർണ്ണമായും തകരുകയും അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഗ്രാമത്തിൽ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്നാണ് ഈ…

145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍

തദ്ദേശസ്ഥാപനങ്ങളിലെ 145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍. കോര്‍പറേഷനുകളിലെ 28 തസ്തികകളും, നഗരസഭകളിലെ 32 തസ്തികകളുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചത്. നേരത്തെ നഗരസഭകളിലെ 34 തസ്തികകള്‍ അവസാനിപ്പിച്ചിരുന്നു.തിരുവനന്തപുരം കോര്‍പറേഷനുകളില്‍ ഒന്‍പത് തസ്തികകള്‍ ഇല്ലാതായി. എറണാകുളം കോര്‍പറേഷനില്‍ 8…

ക്ഷീരകർഷകന് 10,000 രൂപ പിഴ; നടപടിക്കെതിരെ ഇടുക്കിയിൽ കർഷക പ്രതിഷേധം

ഇടുക്കി: ഇടുക്കി ജില്ലയിലെ ചക്കുപള്ളം പഞ്ചായത്തിന്‍റെ നടപടി ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിജനമായ പാറപ്പുറത്ത് ചാണകം ഉണക്കാൻ ഇട്ടതിന്‍റെ പേരിൽ പഞ്ചായത്ത് വലിയ തുക പിഴ ഈടാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ചെല്ലാർ കോവിൽ കുരുവിക്കാട്ടുപാറ പ്രദേശത്തെ കർഷകർക്കാണ് ചക്കുപള്ളം പഞ്ചായത്തിൽ നിന്ന്…

5000 രൂപ മുതൽ 50 ലക്ഷം വരെ… കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്

കൊച്ചി: ലയണൽ മെസി അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. 5000 രൂപ മുതൽ 50 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ സ്‌പോൺസർമാർ പുറത്തുവിട്ടിട്ടില്ല.മൂന്ന് പേരടങ്ങുന്ന…

മുക്കത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് ഗോതമ്പ്റോഡ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.വണ്ടൂർ തിരുവാലി സ്വദേശി സിനാൻ (17) ആണ് മരിച്ചത്.ഒക്ടോബർ 2 ന് ആയിരുന്നു അപകടം സംഭവിച്ചത്.

14 വയസുകാരന്റെ മൃതദേഹം പള്ളിക്കുളത്തിൽ കണ്ടെത്തി

തൃശൂർ: ഇന്നലെ വൈകിട്ട് കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തിൽ കണ്ടെത്തി. വട്ടേക്കാട് സ്വദേശി കണ്ടരാശേരി വീട്ടിൽ സുബൈറിന്റെ മകൻ 14 വയസുകാരനായ മുഹമ്മദ് റസലിനെയാണ് ഒരുമനയൂർ തെക്കേതലക്കൽ ജുമാഅത്ത് പള്ളിയുടെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ…

പെൻഷൻ നേടാൻ ശ്രമം; കെ.ടി. ജലീലിനെതിരേ ഗവർണർക്കു പരാതി

മലപ്പുറം: കെ.ടി. ജലീൽ എംഎൽഎ സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്നു കാണിച്ച് ഗവർണർക്ക് പരാതി. ഭരണ സ്വാധീനമുപയോഗിച്ച് അനർഹമായി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചത് നിയമസഭാ സാമാജികൻ എന്ന നിലയ്ക്ക് സത്യപ്രതിജ്ഞാ ലംഘനമാണെന്നും തവനൂർ എംഎൽഎയും മുൻ ഉന്നത വിദ്യാഭ്യാസ…

ദമ്പതികളുടെ മരണത്തിൽ ​ദുരൂഹതയെന്ന് ആരോപണം

കാസർകോട്: നാലുവയസുള്ള മകനെ സഹോദരിയെ ഏൽപ്പിച്ച ശേഷം യുവാവും ഭാര്യയും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. കടമ്പാറിലെ അജിത്ത്കുമാറും ഭാര്യ ശ്വേതയും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമെന്നും ഇല്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ജീവനൊടുക്കിയത് എന്നായിരുന്നു പുറത്തുവന്ന…

കിണറ്റിൽ വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പിലാണ് കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്.ഇന്ന് വൈകിട്ടോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏദൻ അബദ്ധത്തിലാണ് കിണറ്റിൽ…

error: Content is protected !!