തദ്ദേശസ്ഥാപനങ്ങളിലെ 145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍. കോര്‍പറേഷനുകളിലെ 28 തസ്തികകളും, നഗരസഭകളിലെ 32 തസ്തികകളുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചത്. നേരത്തെ നഗരസഭകളിലെ 34 തസ്തികകള്‍ അവസാനിപ്പിച്ചിരുന്നു.തിരുവനന്തപുരം കോര്‍പറേഷനുകളില്‍ ഒന്‍പത് തസ്തികകള്‍ ഇല്ലാതായി. എറണാകുളം കോര്‍പറേഷനില്‍ 8 തസ്തികകള്‍ ഇല്ലാതായി. ഇപ്പോള്‍ ജോലിയിലുള്ളവര്‍ വിരമിക്കുന്നതോടെ പോസ്റ്റുകള്‍ ഇല്ലാതാകും.ഒഴിവാകുന്ന പോസ്റ്റുകളുടെ മുന്‍ഗണനാക്രമം തദ്ദേശവകുപ്പ് പുറത്തിറക്കി. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!