Category: Latest News

മാസങ്ങൾ നീണ്ട തയാറെടുപ്പ്, ചോർ ഒഴിവാക്കി ശരീരഭാഗം കുറച്ചു, ഉപ്പിട്ട് സെല്ലിന്റെ കമ്പി തുരുമ്പിപ്പിച്ചെന്നും സംശയം; ഗോവിന്ദച്ചാമിയുടെ ആസൂത്രണം ഇങ്ങനെ

കണ്ണൂർ: സൗമ്യ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയിൽ ചാടാൻ ഇയാൾ മാസങ്ങൾ നീണ്ട തയാറെടുപ്പാണ് നടത്തിയത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ​ഗോവിന്ദച്ചാമി…

നിമിഷപ്രിയ ജയിൽ മോചിതയാകുമെന്ന കെ.എ പോളിൻ്റെ വീഡിയോ നുണ, വിമർശനവുമായി തലാലിൻ്റെ സഹോദരൻ

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന സുവിശേഷകൻ കെ.എ പോളിന്റെ അവകാശവാദം തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കെഎ പോൾ പറഞ്ഞതെല്ലാം നുണയാണെന്ന് അബ്ദുൽ ഫത്താഹ് മെഹ്‌ദി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ സഹോദരന്റെ…

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ നിന്ന് തന്നെയാണ് ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. തളാപ്പിലെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി രാത്രി 1 .15 ഓടു കൂടിയാണ് ഇയാൾ ജയിൽ…

എൽപിജി ടാങ്കർ മറിഞ്ഞു; പരിസര പ്രദേശങ്ങളിൽ അതീവ ജാഗ്രത, നാളെ പ്രാദേശിക അവധി

കാസർകോട്: കാസർകോട് ജില്ലയിലെ പടന്നക്കാട് ഇന്ന് ഒരു എൽപിജി ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം. അപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നാളെ കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള 18, 19, 26 വാർഡുകളിൽ…

ഒരു പെണ്ണിനും നീതികിട്ടുന്നില്ല’; പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച വയലപ്ര സ്വദേശിനി എം.വി.റീമ (30) യുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്നാണ് കുറിപ്പിൽ പറയുന്നത്. അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും മകനെയും…

സ്ത്രീ അസഭ്യം പറഞ്ഞു, മാനസിക സമ്മർദ്ദം കാരണം തിരുവനന്തപുരത്ത് 18 വയസ്സുകാരി ജീവനൊടുക്കി

തിരുവനന്തപുരം:18-കാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാർത്ഥിനിയായ അനുഷയെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെങ്ങാനൂര്‍ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകളാണ് അനുഷ. അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം.…

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യൻ പൗര നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ട്. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. പോളാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്തുവിട്ടത്. യെമനിലെയും ഇന്ത്യയിലെയും വിവിധ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന…

വിപഞ്ചികയു‌ടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ഷാർജ: ഷാർജയിൽ മരിച്ച വിപഞ്ചികയു‌ടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എംബാമിങ് നടപടികള്‍ പൂർത്തിയാക്കി വൈകിട്ട് 5.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.ജൂലൈ എട്ടിനാണ് ഷാർജയിലെ താമസ സ്ഥലത്ത് വിപഞ്ചികയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന്…

ജോലിക്ക് പോയെന്ന് അവകാശപ്പെട്ടു, പക്ഷെ പോലീസ് വിശ്വസിച്ചില്ല; മിഠായി കവറിൽ ഒളിപ്പിച്ച എംഡിഎംഎയുടെ ഉറവിടം കണ്ടെത്തി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് മസ്കറ്റിൽ നിന്നെത്തിയ യുവതിയിൽ നിന്ന് ഒരു കിലോയോളം വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ, മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. എന്നാൽ, കേസ്…

ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി; ഫർസീനയുടെ മൃതദേഹം കണ്ടെത്തിയത് ഫ്ലാറ്റിലെ കിടപ്പുമുറിയിൽ

മഞ്ചേരി: യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യ ഡോ. സി.കെ.ഫർസീനയെ (35)യാണ് താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റാണ് ഫർസീന.ഇന്നലെ വൈകിട്ട്…

error: Content is protected !!