ഷാർജ: ഷാർജയിൽ മരിച്ച വിപഞ്ചികയു‌ടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എംബാമിങ് നടപടികള്‍ പൂർത്തിയാക്കി വൈകിട്ട് 5.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.ജൂലൈ എട്ടിനാണ് ഷാർജയിലെ താമസ സ്ഥലത്ത് വിപഞ്ചികയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് പോലീസിന് വിപഞ്ചികയുടെ ഒരു ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഭർത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. സ്ത്രീധനത്തിന്‍റെ പേരിൽ നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചും ഭർത്താവിന്‍റെ പിതാവിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും വിപഞ്ചിക കുറിപ്പിൽ വിശദീകരിച്ചിരുന്നു.വിപഞ്ചികയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നിധീഷിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ നിധീഷും കുടുംബവും ഷാർജയിലാണ് താമസം. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കരിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!