Category: Latest News

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും; മരങ്ങൾ കടപുഴകി; വ്യാപക നാശം

തൃശൂരിൽ മിന്നൽ ചുഴലി. കൊടകര വെള്ളിക്കുളങ്ങരയിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി. വൈദ്യുതി ബന്ധവും തകർന്നു.കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിൽ ശക്തമായ കാറ്റുവീശി. വ്യാപകമായി കൃഷിനാശമുണ്ടായി. നിരവധി വാഴകൾ നശിച്ചു. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കാസർ​കോട് വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ; ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ്

കാസർകോട്: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചീമേനി ക്ലായിക്കോട്ടെ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സൗമ്യ (38) ആണ് മരിച്ചത്. പാലക്കാട് സ്വദേശിനിയാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെ സൗമ്യയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ചെറുവത്തൂരിലെ ആശുപത്രിയിലും നില ഗുരുതരമായതിനാൽ അവിടെ…

‘മെസിയെപ്പറ്റി ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാനാ..’; നാലാം ക്ലാസുകാരിയുടെ ചോദ്യപേപ്പറും ഉത്തരവും വൈറലാകുന്നു

കോഴിക്കോട്: കൽപന്തുകളി എന്ന് പറയുന്നത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞപ്പോൾ ഒരു ഉത്സവം കൊടിയിറങ്ങിയ പ്രതീതി ആയിരുന്നു കേരളത്തിൽ. ലോകകപ്പിൽ പന്തുരുട്ടിയ എല്ലാ ടീമുകൾക്കും കേരളത്തിൽ ഫാൻസ്‌ ഉണ്ട്. അതിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ടാകും.തങ്ങളുടെ…

അയോഗ്യതയ്ക്ക് പിന്നിൽ മോദിയുടെ ഭയം; മാപ്പ് പറയാൻ താൻ സവർക്കറല്ല; പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: എല്ലാം തുടങ്ങിയത് പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യങ്ങളെ തുടർന്നെന്ന് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിയുടെ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് ആര്.. അദാനിയും മോദിയും തമ്മിലെ ബന്ധം എന്ത്? എന്നീ ചോദ്യങ്ങളാണ്…

പയ്യന്നൂരിൽ സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി; രണ്ട് ജീവനക്കാർക്ക് പരിക്ക്

കണ്ണൂർ: ജനവാസ മേഖലകളിൽ കാട്ടുപന്നി ആക്രമണം തുടർക്കഥയാകുന്നു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് അപ്രതീക്ഷിതമായി കാട്ടുപന്നി എത്തിയത്. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി വൻ നാശനഷ്ടമുണ്ടാക്കി. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക്…

മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് മരിച്ചനിലയില്‍; ശരീരത്തിൽ മുറിപ്പാടുകള്‍, യുവാവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: മൈസൂരുവില്‍ മലയാളിയുവതി ജോലിസ്ഥലത്ത് മരിച്ചനിലയില്‍. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയത് ദുരൂഹതയുണർത്തുന്നു. കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ…

വിവാഹത്തിനെത്തിയത് പിഞ്ചുകുഞ്ഞുമായി; ഒന്നര വയസുകാരിയുടെ മാല കവർന്ന് യുവതി രക്ഷപ്പെട്ടത് ഓട്ടോയിൽ; താനൂരിലെ സംഭവം ഇങ്ങനെ

മലപ്പുറം: പിഞ്ചുകുഞ്ഞുമായി വിവാഹമണ്ഡപത്തിലെത്തി ഒന്നരവയസുകാരിയുടെ മാല കവർന്ന യുവതി രക്ഷപ്പെട്ടു. താനൂർ ഒലീവ് ഓഡിറ്റോറിയത്തിലാണ് സംഭവം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച താനൂർ എടക്കടപ്പുറം കുട്ടിയച്ചിന്റെ പുരക്കൽ ഇസ്ഹാക്കിൻ്റെ മകൾ ഒന്നര വയസുകാരി ഫാത്തിമ ഹൈറീന്റെ കഴുത്തിലെ സ്വർണ്ണച്ചെയിൻ…

സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിമരണപ്പെട്ടു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്.ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.സി.എ. അസീസിന്റെയും (കോയമോൻ) പുതിയപുര (ഉസ്താദിന്റവിടെ) ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ് (ദുബായ്), മകൻ: അർഹാം.

മായനാട് സ്വദേശി റിയാദിൽ ജീവനൊടുക്കി; സുനിൽ നാട്ടിൽ പോയിട്ട് നാലുവർഷം

റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിൽ (54) ആണ് മരിച്ചത്. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു.സുനിൽ നാലുവർഷമായി നാട്ടിൽ പോയിരുന്നില്ല. ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായിരുന്നു. ഫൈനൽ എക്സിറ്റിൽ നാട്ടിൽ…

പരീക്ഷിക്കുന്നത് വെന്റിലേറ്റർ ഒഴിവാക്കിയുള്ള ചികിത്സാരീതി; മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാത്തതിലും അതൃപ്തി; ഇന്നസെന്റിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിച്ച് സിനിമാ ലോകം

കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി ഒരേ അവസ്ഥയിലാണ് ഇന്നസെന്റ്‌. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. രോഗവിവരങ്ങള്‍ ഒന്നും പുറത്ത് പറയരുതെന്ന് ആശുപത്രിയില്‍ കര്‍ശന നിര്‍ദ്ദേശം…

error: Content is protected !!