റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിൽ (54) ആണ് മരിച്ചത്. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു.സുനിൽ നാലുവർഷമായി നാട്ടിൽ പോയിരുന്നില്ല. ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായിരുന്നു. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ – ഷാജ സുനിൽ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉസ്മാൻ ചെറുമുക്ക്, ശറഫ് മടവൂർ, ഉമർ അമാനത്ത് എന്നിവർ രംഗത്തുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!