Category: Latest News

കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഇനി ക്യൂവിൽ നിൽക്കാതെയും ഉദ്യോഗസ്ഥ ഇടപെടലില്ലാതെയും അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഇനി ക്യൂവിൽ നിൽക്കാതെയും ഉദ്യോഗസ്ഥ ഇടപെടലില്ലാതെയും അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സഹായിക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (FTI-TTP) സംവിധാനം നിലവിൽ വന്നു. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക്…

അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: . അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി മൂക്കാലി പോലീസ് ചെക്ക്പോസ്റ്റിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് മൃതദേഹം കണ്ടത്. അഗളി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

എരവന്നൂർ എ.യു.പി സ്കൂൾ അധ്യാപിക അനുപമ നിര്യാതയായി

കാക്കൂർ എരവന്നൂർ എ.യു.പി സ്കൂൾ അധ്യാപിക അനുപമ ( 46 ) നിര്യാതയായി . ഭർത്താവ് : ഷിബു നിർമാല്യം ( നിർമാല്യം ടൂറിസ്‌റ്റ് സർവീസ് ) മക്കൾ : അപർണ.അനുരൂപ് ( കാനഡ ) അച്‌ഛൻ പരേതനായ ചാത്തുക്കുട്ടി വടകര…

മോശമായി പെരുമാറുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കും’; മന്ത്രി വി. ശിവൻകുട്ടി

വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.ചേറ്റുവ ജി.എം.യു.പി. സ്കൂളിന്റെ പുതിയ…

11 വയസുകാരിയെ കുറുക്കൻ അകത്തുകയറി കടിച്ചു, വയോധികനും പരിക്കേറ്റു; സംഭവം പേരാമ്പ്ര കല്‍പ്പത്തൂരില്‍

കോഴിക്കോട്: പേരാമ്പ്ര കൽപത്തൂരിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ വീടിനുള്ളിൽ കടന്നു കയറിയ കുറുക്കൻ കടിച്ചു. ആക്രമണത്തിൽ കുട്ടിക്കും പ്രദേശവാസിയായ ഒരു വയോധികനും പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി…

ഭാര്യയെ കെട്ടിത്തൂക്കിക്കൊന്ന കേസിൽ ഭർത്താവിനും കാമുകിക്കും ജീവപര്യന്തം

ആലപ്പുഴ: ഭാര്യയെ മർദ്ദിച്ച് ബോധം കെടുത്തിയ ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിൽ ഭർത്താവിനും കാമുകിക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ (46), ഇയാളുടെ കാമുകി പാലമേൽ മറ്റപ്പള്ളി ശ്രീരാഗ് ഭവനത്തിൽ ശ്രീലത (53)…

ബാഗിന്റെ ഭാരം കുറയ്ക്കാൻ ആലോചിക്കുന്നു; വീണ്ടും നിർദേശങ്ങൾ തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് മന്ത്രിയുടെ ഈ നീക്കം.പഠനം കുട്ടികൾക്ക് ഒരു ഭാരമായി…

പൂനൂർ ചുണ്ടിക്കാട്ട്പൊയിൽ മുഹമ്മദ് മരണപ്പെട്ടു

പൂനൂർ :ചുണ്ടിക്കാട്ട്പൊയിൽ മുഹമ്മദ് (75) മരണപ്പെട്ടു.ഭാര്യ:അമീനമക്കൾ:കരീം,അഷറഫ്, മൈമൂന മയ്യത്ത് നിസ്ക്കാരം ഇന്ന് തിങ്കൾ വൈകീട്ട് 4:30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ നടക്കും

കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ മുസ്ലീം ലീ​ഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളത്താണ് സംഭവം. കോൽക്കളി സംഘാം​ഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീ​ഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി.പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ…

20 ശതമാനം ഡിസ്കൗണ്ട് ലഭിക്കാൻ ഇത്രമാത്രം ചെയ്താൽ മതി; പുതിയ റൗണ്ട് ട്രിപ് പാക്കേജുമായി ഇന്ത്യൻ റെയിൽവെ

ഇന്ത്യൻ റെയിൽവെയുടെ റൗണ്ട് ട്രിപ് പാക്കേജിലൂടെ ട്രെയിൻ ടിക്കറ്റിന് 20 ശതമാനം ഡിസ്കൗണ്ട്. യാത്ര ചെയ്യേണ്ടത് എവിടേക്കാണോ ആ സ്ഥലത്തേക്കുള്ള ടിക്കറ്റെടുക്കുമ്പോള്‍ തന്നെ റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യുന്നതിലൂടെയാണ് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ഉത്സവകാലത്തെ തിരക്ക് കുറക്കാനും…

error: Content is protected !!