കോഴിക്കോട്: പേരാമ്പ്ര കൽപത്തൂരിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ വീടിനുള്ളിൽ കടന്നു കയറിയ കുറുക്കൻ കടിച്ചു. ആക്രമണത്തിൽ കുട്ടിക്കും പ്രദേശവാസിയായ ഒരു വയോധികനും പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി പോയി.കൽപത്തൂർ മാടത്തുംകോട്ട ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകൾ സാക്ഷിക്കാണ് (11) രാവിലെ എട്ടുമണിയോടെ വീട്ടിൽ വെച്ച് കടിയേറ്റത്. വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടി. ഇവിടെനിന്ന് ഓടിപ്പോവുന്നതിനിടെയാണ് സമീപവാസി കാവുംപൊയിൽ രാജൻ (79) എന്ന വയോധികനെയും കുറുക്കൻ കടിച്ചത്.പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും കുറുക്കന്റെ കടിയേറ്റതായി നാട്ടുകാർ പറയുന്നു. കുറുക്കനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീടിനുള്ളിൽ കയറിയുള്ള കുറുക്കന്റെ ആക്രമണം പ്രദേശവാസികളിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!