Category: Latest News

മുഖ്യമന്ത്രിയില്‍ വിശ്വാസം ഉണ്ട്, ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നിയമനടപടി തുടരും; ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിയിലേക്ക്

തിരുവനന്തപുരം: കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷാരോണിന്റെ മാതാപിതാക്കള്‍ രംഗത്ത്. വിചാരണ കോടതിയില്‍ നല്ലരീതിയില്‍ കേസ് മുന്നോട്ടു പോയെങ്കിലും ഹൈക്കോടതിയില്‍ വീഴ്ച പറ്റിയതാണ് പ്രതിക്ക്…

കാർഗോ ഹോളിൽ പുക; കോഴിക്കോട്-ദുബായ് എയർ ഇന്ത്യ വിമാനം കണ്ണൂരിൽ അടിയന്തര ലാൻഡിങ് നടത്തി

കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം കണ്ണൂരിൽ അടിയന്തരമായി ലാൻഡിങ് നടത്തി. കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്.രാവിലെ കോഴിക്കോടുനിന്നും ദുബായിലേക്കു പുറപ്പെട്ട വിമാനമാണ് കണ്ണൂരിൽ ഇറക്കിയത്. കാർഗോ ഹോളിൽ…

പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവം; മരണകാരണം വൈദ്യുതാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം വൈദ്യുതാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായി. ശരീരത്തിൽ മരണകാരണമായ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.ഷിജിത്ത്, സതീഷ് എന്നീ യുവാക്കളുടേതാണ് പാടത്ത് കണ്ടെത്തിയ മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലമുടമ…

പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു. എണ്പത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ക​ഥാ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ​യും പാട്ടിന്റെ ത​ന​തു​ശൈ​ലി നി​ല​നി​ര്‍ത്തി​യ ഗായിക ആയിരുന്നു റംല ബീഗം.മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ വനിതയാണു റംല ബീഗം. ആലപ്പുഴയിലെ…

ലേബൽ വിവരങ്ങളില്ലാത്ത സിന്തറ്റിക് വിനാഗിരി വിൽപ്പന നടത്തി; കമ്പനിക്കും വിതരണക്കാർക്കുമെതിരെ പിഴ ചുമത്തി കോടതി

കോഴിക്കോട്: ലേബൽ വിവരങ്ങൾ ഇല്ലാത്ത സിന്തറ്റിക് വിനാഗിരി വിറ്റു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കമ്പനിക്കും വിതരണക്കാരനും വിൽപ്പനക്കാരനും എതിരെ പിഴ ചുമത്തി. വടകര ആർഡിഒ കോടതി പിഴ ചുമത്തിയത്. ലേബലിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ ഉത്പന്നങ്ങൾ വിൽക്കുന്നത്…

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കാണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെത്; സ്ഥിരീകരിച്ച് പൊലീസ്

പാലക്കാട്: കാണാതായ യുവാക്കളുടെ തന്നെയാണ് പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളെന്ന് സ്ഥിരീകരണം. ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ മൃതദേഹം കിടന്നിരുന്നത്. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹം എന്നാണ്…

സോളർ ലൈം ഗിക ആരോപണ കേസ്; പരാതിക്കാരി ഹാജരാക്കിയ രണ്ട് ഹാർഡ് ഡിസ്കിലും പീഡന ദൃശ്യങ്ങളില്ലെന്ന് സിബിഐ

തിരുവനന്തപുരം: സോളർ ലൈംഗിക ആരോപണ കേസിൽ പരാതിക്കാരി ഹാജരാക്കിയ രണ്ട് ഹാർഡ് ഡിസ്കിലും പീഡന ദൃശ്യങ്ങളോ മറ്റു തെളിവുകളോ ഇല്ലെന്ന് സിബിഐ. ഫൊറൻസിക് സയൻസ് ലാബി‍ൽ 2022 ഓഗസ്റ്റ് ഒന്നിനു പരിശോധിച്ചു നൽകിയ റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരം.കഴിഞ്ഞ ഡിസംബറിൽ പീഡന…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; അഞ്ചു വർഷം കൊണ്ട് നടപ്പാക്കാനാകുമെന്ന് നിയമ കമ്മീഷൻ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് രാജ്യത്ത് ഇത് നടപ്പാക്കാനാകുമെന്നും ഇതി​ന്റെ ആദ്യ നടപടി 2024 ൽ തുടങ്ങുമെന്നുമാണ് നിയമ കമ്മീഷ​ന്റെ നിർദ്ദേശം. 2029ൽ പൂർണ്ണമായി ഈ ആശയം നടപ്പാക്കാൻ ശുപാർശ…

പാടത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ സ്ഥലമുടമ കുറ്റം സമ്മതിച്ചു; പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയാണ് ഇരുവരും മരിച്ചതെന്ന് മൊഴി

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ സ്ഥലമുടമ കുറ്റം സമ്മതിച്ചു. സ്ഥലമുടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയാണ് ഇരുവരും മരിച്ചതെന്നാണ് ആനന്ദ് കുമാറിന്റെ മൊഴി. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിടുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇയാൾ…

കാമുകിക്കൊപ്പം പോയ യുവാവ് മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനു മുറ്റത്തെ കിണറ്റിൽ നിന്ന്; സജിന്റെമരണത്തിൽ അടിമുടി ദുരൂഹത

അഞ്ചൽ: കാമുകിക്കൊപ്പം പോയ യുവാവിനെ ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത് മരിച്ചനിലയിൽ. നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ കിണറ്റിൽ നിന്നുമാണ് അഞ്ചൽ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻ ഷാ(21)യെ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്.കഴിഞ്ഞ 20-ാം തീയതിയാണ് സജിൻ ഷായെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ നടത്തിയ…

error: Content is protected !!