തിരുവനന്തപുരം: സോളർ ലൈംഗിക ആരോപണ കേസിൽ പരാതിക്കാരി ഹാജരാക്കിയ രണ്ട് ഹാർഡ് ഡിസ്കിലും പീഡന ദൃശ്യങ്ങളോ മറ്റു തെളിവുകളോ ഇല്ലെന്ന് സിബിഐ. ഫൊറൻസിക് സയൻസ് ലാബി‍ൽ 2022 ഓഗസ്റ്റ് ഒന്നിനു പരിശോധിച്ചു നൽകിയ റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരം.കഴിഞ്ഞ ഡിസംബറിൽ പീഡന ആരോപണ കേസിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്.ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സാക്ഷി മോഹൻദാസിന്റെ നോക്കിയ ഫോൺ മെമ്മറി കാർഡ് സഹിതം എഫ്എസ്എൽ ലാബിൽ 2020 ഒക്ടോബറിൽ പരിശോധനയ്ക്കു നൽകിയിരുന്നു. അതിന്റെ ഫലം 2022 ജൂലൈയിലാണു ലഭിച്ചത്. പീഡിപ്പിച്ച ദൃശ്യങ്ങൾ ഈ മൊബൈലിൽ ആണു റിക്കോർഡ് ചെയ്തതെന്നു പരാതിക്കാരി പറഞ്ഞിരുന്നു. ടീം സോളർ കമ്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം. എന്നാൽ അത്തരം വിഡിയോ ദൃശ്യങ്ങളോ മറ്റെന്തെങ്കിലും തെളിവോ മൊബൈലിൽ ഇല്ല എന്നായിരുന്നു റിപ്പോർട്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!