കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം കണ്ണൂരിൽ അടിയന്തരമായി ലാൻഡിങ് നടത്തി. കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്.രാവിലെ കോഴിക്കോടുനിന്നും ദുബായിലേക്കു പുറപ്പെട്ട വിമാനമാണ് കണ്ണൂരിൽ ഇറക്കിയത്. കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം ഇറക്കിയതെന്നാണ് വിവരം.കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് വിമാനം കണ്ണൂരിൽ ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!