Category: Latest News

മിഠായികളിലും സിപ് അപ്പുകളിലും കൃത്രിമ നിറം; സ്‌കൂൾ പരിസരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സ്‌കൂൾ പരിസരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ്. സ്കൂളിന്റെ പരിസരത്ത് വിൽക്കുന്ന മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി…

ജപ്പാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ഹോൺഷു ദ്വീപിന്റെ തെക്കുകിഴക്ക് ഭാഗത്ത് വെള്ളിയാഴ്ചയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു.പസഫിക് സമുദ്രത്തിലെ ദ്വീപുകൾക്ക് സമീപമുണ്ടായ ഭൂചലനത്തെ തുടർന്ന് ജപ്പാൻ…

‘നരേന്ദ്ര മോദി ഈ രാജ്യം ഭരിക്കുന്നത് പുരാണത്തിലെ രാവണനെ ഓർമിപ്പിക്കുന്ന രീതിയിൽ’; രാഹുൽ ഗാന്ധിയെ നവയുഗ രാവണൻ എന്നു വിശേഷിപ്പിച്ചതിനെതിരെ എം.എം.ഹസ്സൻ

തിരുവനന്തപുരം: വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്‍‌നേഹത്തിന്റെ കട തുറക്കാനാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് കോൺഗ്രസ് നേതാവ് എം.എം.ഹസ്സൻ. ബിജെപി രാഹുൽ ഗാന്ധിയെ നവയുഗ രാവണൻ എന്നു വിശേഷിപ്പിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഈ രാജ്യം ഭരിക്കുന്നത് പുരാണത്തിലെ…

‘അനില്‍ കുമാർ പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയണം’; തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്

മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാർ നടത്തിയ തട്ടം പരാമർശത്തിൽ പ്രതിഷേധവുമായി മലപ്പുറം വനിതാലീഗ് ജില്ലാകമ്മിറ്റി. അനിൽ കുമാർ പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ ശനിയാഴ്ച മലപ്പുറത്ത് തലയിൽ തട്ടവും മുഖാവരണവും…

നിയമന കോഴ തട്ടിപ്പ്; മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ

തിരുവനന്തപുരം: നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്. ആരോഗ്യവകുപ്പില്‍ താത്കാലിക ഡോക്ടര്‍ നിയമനത്തട്ടിപ്പ് നടത്തിയ ഇയാൾ മറ്റ്…

പിതാവിന്‌ കുട്ടിയെ ഞായറാഴ്‌ച്ചകളിൽ മാളിൽ വെച്ച്‌ കാണാം; കുടുംബകോടതിയുടെ ഉപാധി ഭേദഗതി ചെയ്‌ത്‌ സുപ്രീംകോടതി

ന്യൂ ഡൽഹി: അവകാശത്തർക്കവുമായി ബന്ധപ്പെട്ട കേസ്‌ നിലവിലുള്ള സാഹചര്യത്തിൽ പിതാവിന്‌ കുട്ടിയെ കോടതി പരിസരത്ത്‌ വെച്ച്‌ കാണാമെന്ന് സുപ്രീംകോടതി. കുടുംബകോടതിയുടെ ഉപാധി ഭേദഗതി ചെയ്‌താണ് സുപ്രീംകോടതി ഈ തീരുമാനത്തിലെത്തിയത്. കോടതിപരിസരത്ത്‌ വെച്ചുള്ള കൂടിക്കാഴ്‌ച്ചകൾ കുട്ടിയുടെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമാണെന്ന്‌ ജസ്‌റ്റിസ്‌ എ എസ്‌…

മുനമ്പത്തിനടുത്ത് ഫൈബർ ബോട്ട് മുങ്ങി; നാല് പേരെ കാണാനില്ല, മൂന്നു പേരെ രക്ഷപ്പെടുത്തി

എറണകുളം: എറണാകുളം മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ നാല് പേരെ കാണാതായി. മൂന്നു പേരെ രക്ഷപ്പെടുത്തി. മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്.നന്മ എന്നാണ് ബോട്ടിന്റെ പേര്. 10.9 നോട്ടിക്കൽ മൈൽ അകലെയാണ്…

വാഹനാപകടം; സൗദിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു

വാഹനാപകടം; സൗദിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചുഹായിൽ: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഹായിൽ പ്രവിശ്യയിലെ ഹുലൈഫയിൽ നടന്ന അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദിഖിന്റെ മകൻ ജംഷീർ(30) ആണ് മരിച്ചത്. സൗദി സ്വദേശി ഒടിച്ചിരുന്ന വാഹനവുമായി ജംഷീർ…

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്. രാവിലെ 11 മണി മുതൽ എകെജി സെന്ററിലും, രണ്ട് മണി മുതൽ സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. വൈകുന്നേരം അഞ്ച് മണിക്ക് തൈക്കാട് ശന്തികവാടത്തില്‍…

ചുരത്തിൽ ഗതാഗത തടസ്സം

താമരശ്ശേരി: ചുരം നാലാം വളവിൽ ഇന്നലെ രാത്രി 12 മണിയോടെ മരത്തടികൾ കയറ്റി വന്ന ലോറി മറിഞ്ഞ്‌ അപകടം.നിലവിൽ മരത്തടികൾ മാറ്റുന്നതിന്റെ ഭാഗമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്‌.

error: Content is protected !!