എറണകുളം: എറണാകുളം മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ നാല് പേരെ കാണാതായി. മൂന്നു പേരെ രക്ഷപ്പെടുത്തി. മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്.നന്മ എന്നാണ് ബോട്ടിന്റെ പേര്. 10.9 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ഒഴുക്കിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.