വാഹനാപകടം; സൗദിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചുഹായിൽ: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഹായിൽ പ്രവിശ്യയിലെ ഹുലൈഫയിൽ നടന്ന അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദിഖിന്റെ മകൻ ജംഷീർ(30) ആണ് മരിച്ചത്. സൗദി സ്വദേശി ഒടിച്ചിരുന്ന വാഹനവുമായി ജംഷീർ ഓടിച്ചിരുന്ന വാൻ കൂട്ടിയിടിക്കുകയായിരുന്നു. ആറാദിയയിൽ ബൂഫിയ ജീവനക്കാരൻ ആയിരുന്നു ജംഷീർ. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.അപകടസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു. അൽ ഹൈത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹായിൽ കബറടക്കുമന്ന് ബന്ധുക്കളും സ്പോൺസറും അറിയിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്ലിം ബാനു. മൂന്ന് സഹോദരങ്ങളുണ്ട്.