തിരുവനന്തപുരം: നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്. ആരോഗ്യവകുപ്പില്‍ താത്കാലിക ഡോക്ടര്‍ നിയമനത്തട്ടിപ്പ് നടത്തിയ ഇയാൾ മറ്റ് പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട്.അഖില്‍ സജീവുമായി ബന്ധമുള്ള മറ്റ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ അഖിലിനെതിരെ അഞ്ച് കേസുകള്‍ ഉണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!