മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാർ നടത്തിയ തട്ടം പരാമർശത്തിൽ പ്രതിഷേധവുമായി മലപ്പുറം വനിതാലീഗ് ജില്ലാകമ്മിറ്റി. അനിൽ കുമാർ പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ ശനിയാഴ്ച മലപ്പുറത്ത് തലയിൽ തട്ടവും മുഖാവരണവും ധരിച്ച് പ്രതിഷേധപ്രകടനം നടത്താനുമാണ് വനിതാലീഗിന്റെ തീരുമാനം.ജില്ലാ പ്രസിഡന്റ് കെ പി ജൽസീമിയ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറയ്ക്കൽ, സക്കീന പുൽപ്പാടൻ, വാക്കിയത് റംല, സി എച്ച് ജമീല, വി കെ സുബൈദ, ഹാജറുമ്മ, സി പി ജമീല, നസീബ അസീസ്, ഖദീജ മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.