Category: Latest News

എറണാകുളം റെയിൽവേ സ്റ്റേഷന് പുതിയ പേര്; പ്രമേയം പാസാക്കി കൊച്ചി കോർപ്പറേഷൻ

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചയ്ക്ക് വഴിവച്ച വിഷയമായിരുന്നു എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് കൊച്ചി രാജാവി​ന്റെ പേര് നൽകണമെന്നത്. ഈ വിഷയത്തിൽ പ്രമേയം പാസാക്കി കൊച്ചി കോർപ്പറേഷൻ. രാജ്യഭക്തിയുള്ളത്കൊണ്ടല്ല തീരുമാനമെന്നും രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമനെന്നും…

തമിഴ്നാട് കൃഷ്ണഗിരിയിൽ കാർ ട്രാക്കിൽ ഇടിച്ച് അപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

അടൂർ: തമിഴ്നാട് കൃഷ്ണഗിരിയിൽ ഉണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ സന്ദീപ് (23), അമാൻ (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. കാർ ട്രക്കിൽ…

‘അഖിൽ സജീവിനെ ഇതുവരെ കണ്ടിട്ടില്ല’; നിയമന കോഴ വിവാദത്തിൽ വീണ്ടും മൊഴി മാറ്റി ഹരിദാസ്; പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളെന്ന് പൊലീസ്

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ കേസിൽ വീണ്ടും മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസ്. അഖിൽ സജീവ് തന്നെ നേരിൽ വന്ന് കണ്ടുവെന്ന മൊഴിയാണ് ഇപ്പോൾ തിരുത്തിയത്. ഈ വർഷം മാർച്ച് 10ന് നിയമനം ശരിയാക്കാമെന്നാവശ്യപ്പട്ട് അഖിൽ സജീവൻ നേരിട്ട്…

ഓൺലൈൻ ആപ് നിക്ഷേപം: വടകര സ്വദേശിയിൽ നിന്നും തട്ടിയത് 1.8 ലക്ഷം രൂപയോളം; കേസെടുത്ത് പോലീസ്

വ​ട​ക​ര: ജോ​ലി​യും ഉ​യ​ർ​ന്ന വ​രു​മാ​ന​വും വാ​ഗ്ദാ​നം ന​ൽ​കി ഓ​ൺ​ലൈ​ൻ ആ​പ് വ​ഴി പ​ണം നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച് യു​വാ​വി​ന്റെ പ​ണം ത​ട്ടി​യെ​ടു​ത്തു. കു​നി​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ 1,80,000 രൂ​പ ടെ​ലി​ഗ്രാം വ​ഴി ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. 11,000 രൂ​പയാണ് ആദ്യം നിക്ഷേപിച്ചത്. നി​ക്ഷേ​പി​ച്ച തു​ക​യും പ​ലി​ശ​യും…

റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറുമായി മുങ്ങിയത് അറുപതുകാരൻ

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയില് ബൈക്ക് മോഷണം പതിവാകുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മംഗലാപുരത്ത് കോളേജ് വിദ്യാർത്ഥിയായ ഹാഷ്മി റഹ്മത്തുള്ളയുടെ KL 60 U 9499 ആക്സസ് സ്കൂട്ടറാണ് കള്ളൻ കൊണ്ട്…

കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

പാലക്കാട്: വീട്ടിലെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മുറി കത്തി. യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പാലക്കാട് പൊൽപ്പുള്ളിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. ഷാജു പനിയായി കിടപ്പിലായിരുന്നു.…

ആർഎസ്എസ് – സിപിഎം ഐക്യമുണ്ടായിരുന്നു എന്നത് ചരിത്ര യാഥാർഥ്യമെന്ന് കാനം രാജേന്ദ്രൻ;

തിരുവനന്തപുരം: ആർഎസ്എസ് – സിപിഎം ഐക്യമുണ്ടായിരുന്നു എന്നത് ചരിത്ര യാഥാർഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനെതിരേ സി.പി.എം-ആർ.എസ്.എസ് ഐക്യം നിലനിന്നിരുന്നെന്നും കാനം രാജേന്ദ്രൻ പറയുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘ആർദ്രമനസ്’ എന്ന ലേഖനസമാഹാരത്തിൽ…

കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി; 450 പേര്‍ക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി. ജില്ലയിൽ നാല്പത് ദിവസത്തിനിടെ 450 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇന്നലെ മാത്രം രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്ക് ആണ്. രോഗവ്യാപനം തടയാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഈ മാസം മാത്രം 96 പേര്‍ക്കാണ്…

പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട്ടിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ കൈനകരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് മണിയോടെ മരണം…

പൂജ അവധികൾ പ്രമാണിച്ച് യാത്രാസർവ്വീസുകൾ കൂട്ടാനുറച്ച് കെഎസ്ആർടിസി; ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കുള്ള ബസ്സുകളുടെ സമയക്രമം

തിരുവനന്തപുരം: പൂജ അവധികൾ പ്രമാണിച്ച് ദൂരയാത്രകൾക്ക് കൂടുതൽ യാത്രാ സൗകര്യവുമായി കെഎസ്ആർടിസി. മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെ സംസ്ഥാനത്തിന്റെ…

error: Content is protected !!