വടകര: ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം നൽകി ഓൺലൈൻ ആപ് വഴി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് യുവാവിന്റെ പണം തട്ടിയെടുത്തു. കുനിങ്ങാട് സ്വദേശിയുടെ 1,80,000 രൂപ ടെലിഗ്രാം വഴി തട്ടിയെടുത്തതായാണ് പരാതി. 11,000 രൂപയാണ് ആദ്യം നിക്ഷേപിച്ചത്. നിക്ഷേപിച്ച തുകയും പലിശയും തിരിച്ചുനൽകുകയുണ്ടായി. പിന്നീട് 34,000 രൂപ നിക്ഷേപിക്കുകയുണ്ടായി ഇതും പലിശ സഹിതം തിരിച്ചുനൽകി.വീണ്ടും കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും പണം നിക്ഷേപിക്കുകയുമുണ്ടായതോടെ പണം മുഴുവൻ നഷ്ടപ്പെടുകയുണ്ടായി. യുവാവിന്റ പരാതിയിൽ ഐ.ടി ആക്ട് പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.