അടൂർ: തമിഴ്നാട് കൃഷ്ണഗിരിയിൽ ഉണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ സന്ദീപ് (23), അമാൻ (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. കാർ ട്രക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.ബെംഗളൂരുവിലെ കോളജിലേക്ക് പോകുന്നതിനിടെ കൃഷ്ണഗിരി-ഹൊസൂർ പാതയിലാണ് അപകടം നടന്നത്. വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗീകമായി തകർന്നു.