തിരുവനന്തപുരം: ആർഎസ്എസ് – സിപിഎം ഐക്യമുണ്ടായിരുന്നു എന്നത് ചരിത്ര യാഥാർഥ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനെതിരേ സി.പി.എം-ആർ.എസ്.എസ് ഐക്യം നിലനിന്നിരുന്നെന്നും കാനം രാജേന്ദ്രൻ പറയുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘ആർദ്രമനസ്’ എന്ന ലേഖനസമാഹാരത്തിൽ കാനം എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനെതിരേ സി.പി.എം-ആർ.എസ്.എസ് ഐക്യം സ്ഥാപിച്ചിരുന്നെന്നും, ഇ.എം.എസിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പിന്തുണ അതിനുണ്ടായിരുന്നുവെന്നത് ചരിത്രയാഥാർഥ്യമാണെന്നും അദ്ദേഹം പറയുന്നു. സി.പി.എം.-ആർ.എസ്.എസ്. ഐക്യത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പി. സുന്ദരയ്യ ‘വൈ ഐ റിസൈൻഡ് ഫ്രം പാർട്ടി’ എന്ന തന്റെ ആത്മകഥയിൽ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!