Category: Latest News

13കാരനെ സഹപാഠിയുടെ അച്ഛൻ സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് അടിച്ചു; ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ 13കാരന് ക്രൂരമർദനം. കുട്ടിയുടെ സഹപാഠിയുടെ അച്ഛനാണ് മർദിച്ചത്. കുട്ടികൾ തമ്മിലുള്ള വഴക്കിനെ തുടർന്നായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടു 13കാരൻ വീട്ടിലേക്ക് നടന്നു വരുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതര പരിക്ക് സംഭവിച്ചു. സംഭവത്തെ തുടർന്ന്…

മീന്‍ പിടിക്കുന്നതിനിടെ ചൂണ്ടക്കൊളുത്ത് കണ്‍പോളയില്‍ തുളച്ചു കയറി യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്‍റെ കണ്ണിന് പരിക്ക്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ കണ്‍പോളയില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി. ഇന്നലെ വൈകീട്ടാണ് ഗുരുതര സംഭവം ഉണ്ടായത്. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്‍റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ചൂണ്ട എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ്…

16 വയസുകാരി ജീവനൊടുക്കി; അന്വേഷണം

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ 16 വയസുകാരി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതിയാണ് മരിച്ചത്. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അരുന്ധതി.വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സംഭവ സ്ഥലത്തെത്തി…

മടവൂർ പറയങ്ങോട്ട് താമസിക്കും തോട്ടോളി മുഹമ്മദ് നിര്യാതനായി

മടവൂർ: പറയങ്ങോട്ട് താമസിക്കും തോട്ടോളി മുഹമ്മദ് (86) നിര്യാതനായി.മടവൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ : ആയിഷ, മക്കൾ:സുബൈദ, സഫിയ, സുഹ്റ, സാബിറ മൊടയാനി (മടവൂർ പഞ്ചായത്ത്‌ വനിത ലീഗ് ജനറൽ സെക്രട്ടറി), മരുമക്കൾ : അബ്ദുൽ കാദർ (വരിട്ട്യാക്കിൽ),…

ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടിയെന്ന് സൂചന

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവയ്ക്ക് അടുത്തുള്ള ചെങ്ങമനാട് പോലീസാണ് അദ്ദേഹത്തെ ആകുളത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിലാണ് നടപടിയെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാർഡ് നറുക്കെടുപ്പ് നീട്ടി

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സംവരണ വാർഡ് നറുക്കെടുപ്പ് നീട്ടിഗ്രാമ പഞ്ചായത്ത്: ഒക്ടോബർ 13-16ബ്ലോക്ക് പഞ്ചായത്ത്: ഒക്ടോബർ 18ജില്ലാ പഞ്ചായത്ത്:ഒക്ടോബർ 21നഗരസഭ:ഒക്ടോബർ 16കോർപറേഷൻ:ഒക്ടോബർ 17 (തിരുവനന്തപുരം, കൊല്ലം)ഒക്ടോബർ 18 (തൃശൂർ, കൊച്ചി)ഒക്ടോബർ 21 (കണ്ണൂർ, കോഴിക്കോട്)എന്നീ തീയതികളിലാണ് നടക്കുക, അതേസമയം തദ്ദേശ…

അനധികൃത വാഹനക്കടത്ത്; കേരളത്തിൽ ആദ്യമായി ‘ഫസ്റ്റ് ഓണർ’ വാഹനം പിടിച്ചെടുത്തു

കൊച്ചി: ഭൂട്ടാനിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിൽ ആദ്യമായി ‘ഫസ്റ്റ് ഓണർ’ വാഹനം കസ്റ്റംസ് പിടിച്ചെടുത്തു. കുണ്ടന്നൂരിലെ ഒരു വർക്ക്‌ഷോപ്പിൽനിന്നാണ് 1992 മോഡൽ ലാൻഡ് ക്രൂയിസർ പിടികൂടിയത്. ഈ വാഹനം അസം സ്വദേശിയായ മാഹിൻ്റെ പേരിലാണ് അരുണാചൽ പ്രദേശിൽ…

ഭാര്യയും ഭർത്താവും കുഴഞ്ഞുവീണ് മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

കായംകുളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും കുഴഞ്ഞുവീണു മരിച്ചു. ഓച്ചിറ മഠത്തിൽകാരാൺമ, മുനീറുൽ ഇഖ്‌വാൻ ജമാഅത്ത് പള്ളിക്ക് സമീപം ചക്കാലയിൽ വീട്ടിൽ കെ ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണതിനെ തുടർന്ന് റഹിബാബീവിയെ…

എടവനപ്പുറത്ത് ബാലൻ അന്തരിച്ചു

നരിക്കുനി, വെസ്റ്റ് നെടിയനാട്, കാവും പൊയിലിൽ താമസിക്കും ബാലൻ എടവനപ്പുറത്ത് (68) മരണപ്പെട്ടു.തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു.ഭാര്യ: ശ്യാമള, മക്കൾ: ഭീഷമ, അഭിലാഷ്.മരുമക്കൾ: പ്രവീൺ (നന്മണ്ട)സഹോദരങ്ങൾ : രാമൻ കുട്ടി, രാരിച്ചക്കുട്ടി ( late )രവീന്ദ്രൻ, ജാനു, മാധവി, ദേവി, മല്ലിക, ശാരദ,…

യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച് കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി; യുവതി ഗുരുതരാവസ്ഥയിൽ

തൃശൂർ: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ് തൃശൂരിൽ മറ്റൊരു യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശൂർ അടാട്ടുള്ള ഒരു സ്വകാര്യ ഫ്ലാറ്റിലാണ് സംഭവം നടന്നത്. മുളങ്കുന്നത്തുകാവ് സ്വദേശിനിയായ ശാർമിള എന്ന യുവതിയെയാണ്…

error: Content is protected !!