കോഴിക്കോട്: കോഴിക്കോട് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്‍റെ കണ്ണിന് പരിക്ക്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ കണ്‍പോളയില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി. ഇന്നലെ വൈകീട്ടാണ് ഗുരുതര സംഭവം ഉണ്ടായത്. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്‍റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ചൂണ്ട എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് അർജുൻ പറഞ്ഞത്.ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് നിന്ന് മീന്‍ പിടിക്കുകയായിരുന്നു അര്‍ജുന്‍. ഇതിനിടെ അബദ്ധത്തില്‍ ചൂണ്ട കണ്‍ പോളയില്‍ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന എത്തി. കട്ടര്‍ ഉപയോഗിച്ച് ചൂണ്ടക്കൊളുത്ത് കണ്‍പോളയില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തു.റെസ്‌ക്യൂ ഓഫീസര്‍മാരായ സജിന്‍, രതീഷ് കെ എന്‍, സുകേഷ്, ഷാജു, ഹോം ഗാര്‍ഡ് പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തുടർന്ന് അർജുനെ ആശുപത്രിയിലെത്തിച്ചു. യുവാവ് സുഖം പ്രാപിച്ച് വാരിയകയാണ്. ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!