Author: Pc News

അബൂദാബി ഇരട്ടകൊലപാതകം: സിബി ഐ പരിശോധന നടത്തി

നിലമ്പൂര്‍. കോഴിക്കോട്ടെ പ്രവാസി വ്യവസായിയും ജീവനക്കാരിയും അബൂദാബിയിൽ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റ മുക്കട്ടയിലെ വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തി. ഷൈബിന്റ ബിസിനസ് പങ്കാളി കുന്ദമംഗലം തത്തമ്മപറമ്പിൽ ഹാരിസ്, ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവർ  കൊല്ലപ്പെട്ട കേസ്…

മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം, സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു

കോഴിക്കോട്: മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാൾക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന്…

കണ്ടൈൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്; നിർദേശം നൽകി വി. ശിവൻകുട്ടി

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉള്ള എല്ലാ സ്കൂളുകൾക്കും ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഇനി വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നും ക്ലാസ്സിൽ കയറാം. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ ഏഴ്…

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ കസ്റ്റഡിയില്‍

കാസർകോട്: നവജാത ശിശുവിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇന്നലെ ഉച്ചയോടെയാണ് ഒന്നര മാസം പ്രയാമുള്ള കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാസർകോട് ഉപ്പള പച്ചിലമ്പാറ…

മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോൺ​ഗ്രസിൽ; രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കൺവീനറായി നിയമനം

ന്യൂഡൽഹി: കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇനി രാജസ്ഥാനിലെ കോൺ​ഗ്രസിന്റെ നേതൃനിരയിലേക്ക്. കഴിഞ്ഞയാഴ്ച്ച കോൺ​ഗ്രസിൽ ചേർന്ന മീണയെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കൺവീനറായി നിയമിച്ചു. ഈ വർഷം ഡിസംബറിലാണ് രാജസ്ഥാനിൽ…

ഒരൊറ്റ ഡാൻസിലൂടെ മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ ചന്ദന യാത്രയായി

തിരുവനന്തപുരം: അമ്മ രജിതയെ തനിച്ചാക്കി ദേവു ചന്ദനയുടെ ദുരിത ജീവിതത്തിന് വിരാമം. ഉത്സവ പറമ്പിലെ ഒരൊറ്റ ഡാൻസിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പന്ത്രണ്ടുകാരിയുടെ മൂന്നു വർഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനാണ് അന്ത്യമായത്. തലച്ചോറിലെ തീവ്ര വൈറസ് ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ…

​ഗൾഫിൽ നിന്നും അവധിക്കെത്തിയ യുവാവ് റോഡരികിൽ മരിച്ച നിലയിൽ

കോഴിക്കോട്: വടകര കൈനാട്ടിമേൽ പാലത്തിനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോൺ ഷെൽട്ടറിനു സമീപം ചെറാക്കൂട്ടീന്റവിട ഫാസിൽ (39) ആണ് മരിച്ചത്. കുറച്ചു ദിവസം മുൻപാണ് ഫാസിൽ ഗൾഫിൽ നിന്ന് വന്നത്. മൃതദേഹത്തിൽ രക്തപ്പാടുകളുണ്ട്. ഷർമിനയാണ്…

ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ.

പന്തളത്ത് മിനി വാനും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു,ഇരുപത്തഞ്ചിലധികം പേർക്ക് പരിക്ക്

പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. എം.സി റോഡിൽ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചത് ആലുവ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ…

error: Content is protected !!