നിലമ്പൂര്‍. കോഴിക്കോട്ടെ പ്രവാസി വ്യവസായിയും ജീവനക്കാരിയും അബൂദാബിയിൽ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റ മുക്കട്ടയിലെ വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തി. ഷൈബിന്റ ബിസിനസ് പങ്കാളി കുന്ദമംഗലം തത്തമ്മപറമ്പിൽ ഹാരിസ്, ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവർ  കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.അബൂദാബിയിലെ ഫ്ലാറ്റിൽ 2020 മാർച്ച് 5 ന് ആണ് ഇരുവരും കൊല്ലപ്പെട്ടത്. ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്ന സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അബൂദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു.ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിന്റ നേതൃത്വത്തിൽ വീട്ടിൽ കയറി ആക്രമിച്ച് പണം തട്ടിയെടുത്തെന്ന് ഷൈബിൻ അഷ്റഫ്പൊലീസിൽ പരാതി നൽകിയതാണ് കൊലപാതക പരമ്പര വെളിച്ചത്ത് കൊണ്ടുവന്നത്. തുടർന്ന് നൗഷാദ് ഉൾപ്പെടെ പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി. ഷെെബിന്റ ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി. കന്റാേൺമെന്റ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. നിലമ്പൂർ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ മെെസൂരുവിലെ പാരമ്പര വെെദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ച് കാെലപ്പെടുത്തിയത് തെളിഞ്ഞു. മൂലക്കുരുവിന്റ ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് അതിക്രൂരമായി കൊല്ലുകയായിരുന്നു.  അബൂദാബിയിലെ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചു. ഷാബാ ഷെരീഫിനെ വധിച്ച കേസിൽ ഷെെബിൻ ഉൾപ്പെടെ അറസ്റ്റിലായി. ഇരട്ട കാെലപാതകത്തിന് പ്രതികൾക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തു. ഡിവെെഎസ്പി സാജു കെ.ഏബ്രഹാമിന്റ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമാേർട്ടം നടത്തി. ലഹരി മരുന്ന് കേസിൽ ഷൈബിന് അബൂദാബിയിൽ പ്രവേശന വിലക്കുണ്ട്. അതിന് പിന്നിൽ ഹാരിസാണെന്ന് സംശയത്തിൽ കാെലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.ഹാരിസിന്റ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഷാബാ ഷെരിഫ് വധക്കേസിലെപ്രതികളാണ് ഇരട്ടക്കാെലപാതകത്തിന് പിന്നിൽ. കൂട്ടാളികളെ അബുദാബിയിലെത്തിച്ച് ,സ്പെഷല്‍ ക്രൈംബ്രാഞ്ച് യൂണിറ്റാണ്  അന്വഷണം നടത്തുന്നത്. നാട്ടിലിരുന്ന്ഷൈബിന്‍ അഷ്‌റഫ് വിഡിയോ കോൺഫറൻസിങ് വഴി കൊലപാതകങ്ങൾ നിയന്ത്രിച്ചു. ഷൈബിൻ ഗൂഢാലോചന നടത്തിയതും നിയന്ത്രിച്ചതും മുക്കട്ടയിലെ വീട്ടിൽ വച്ചാണെന്നാണ് സിബിഐയുടെ നിഗമനം. വിദേശത്തായിരുന്ന ഹാരിസിന്റ ഭാര്യ നസ്ലീനയെ നാട്ടിൽ വരുത്തി സിബിഐ ചാേദ്യം ചെയ്തു. സംഭവത്തിൽ നിർണായക വിവരങ്ങൾ നസ് ലീനക്ക് അറിയാമെന്ന വിവരത്തെത്തുടർന്നാണ് നടപടി. സിബിഐ സംഘം നിലമ്പൂർ ടിബിയിൽ ക്യാംപ് ചെയ്താണ് അന്വേഷിക്കുന്നത്. ഷൈബിൻ ഉൾപ്പെടെ പ്രതികൾ ഷാബാ ഷെരീഫ് വധക്കേസിൽ ജയിലിലാണ്. പ്രാഥമിക തെളിവുകൾ ശേഖരിച്ച ശേഷം പ്രതികളുടെ ചോദ്യം ചെയ്യലിലേക്ക് സിബിഐ കടക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!