പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് അപകടം. എം.സി റോഡിൽ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചത് ആലുവ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ 25 ലധികം പേർക്ക് പരിക്ക് പറ്റി.