Author: Pc News

ഓഫിസിൽ നിന്ന് അസുഖമെന്ന് പറഞ്ഞ് പോയി; കണ്ണൂർ സ്വദേശിനി ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കൂത്തുപറമ്പ്: ബെംഗളൂരുവിലെ താമസ സ്ഥലത്ത് മമ്പറം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യയെ (24) ആണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകിട്ടോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…

ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകൾ നിപ വൈറസ് വാഹകർ; ഐ.സി.എം.ആറിന്റെ ദേശീയ സർവേ റിപ്പോർട്ട് ഇങ്ങനെ..

ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകൾ നിപ വൈറസ് വാഹകരെന്ന് റിപ്പോർട്ട്. പുനെ ഐ.സി.എം.ആറിന്റെ ദേശീയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവെ പൂർത്തിയാതിന് പിന്നാലെയാണ് റി്പോർട്ട് പുറത്തുവിട്ടത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര,…

മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ മുൻ ജീവനക്കാരനും

തൃശൂർ: സ്വർണാഭരണ നിർമാണ സ്ഥാപനത്തിൽ നിന്നും ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ 3.5 കിഗ്രാം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ ഏഴുപേർ അറസ്റ്റിലായി. ഒന്നാം പ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടിൽ ബ്രോൺസൺ (33), തൊട്ടിപ്പാൾ തൊട്ടാപ്പിൽ മടപ്പുറം റോഡ് പുള്ളംപ്ലാവിൽ…

ഗസ്റ്റ് അധ്യാപക നിയമനത്തിലെ വിവാദ ഉത്തരവ് പിൻവലിച്ചു; നടപടി ഭരണപക്ഷത്തു നിന്നടക്കം എതിർപ്പ് ഉയർന്നതോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിലെ വിവാദ ഉത്തരവ് പിൻവലിച്ചു. ഗസ്റ്റ് അധ്യാപകരായി 70 വയസു വരെയുള്ള വിരമിച്ചവരെയും പരിഗണിക്കാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് പിൻവലിച്ചത്. ഈ മാസം ഒൻപതാം തീയതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിന്…

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ബേക്കറിയിൽ ഇടിച്ചുകയറി; അപകടത്തിൽ വയോധികന് ഗുരുതര പരിക്ക്

വയനാട്: കൽപ്പറ്റയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ബേക്കറിയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ വയോധികന് ഗുരുതര പരിക്ക്. കടയിൽ സാധനം വാങ്ങാൻ എത്തിയ പുഴ മുടി സ്വദേശി കൃഷ്ണൻകുട്ടിക്കാണ് പരിക്കേറ്റത്.ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെെകുന്നേരം അഞ്ചരയോട് കൂടിയാണ് സംഭവം. ജീപ്പിന് നിയന്ത്രണം…

അജയ് മരിച്ച വിവരം അറിയിച്ചപ്പോൾ ‘നല്ല തമാശ’യെന്ന് മറുപടി; സുഹൃത്തിന് മോർഫ് ചെയ്ത ചിത്രം അയച്ചതായി വിവരം; വയനാട്ടിലും ലോൺ ആപ്പ് ആത്മഹത്യ? അന്വേഷണം കടുപ്പിച്ച് പോലീസ്

മീനങ്ങാടി: വയനാട് യുവാവ് ജീവനൊടുക്കിയതിനു പിന്നിലും ലോൺ ആപ്പിന്റെ ഭീഷണിയെന്ന് ബന്ധുക്കൾ പറഞ്ഞ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. താഴെമുണ്ട ചിറകോണത്ത് അജയ് രാജ് (44) ആണ് വെള്ളിയാഴ്ച അരിമുള എസ്റ്റേറ്റിനുള്ളില്‍ തൂങ്ങി മരിച്ചത്. മരണത്തിന് പിന്നിലാണ് ലോണ്‍ ആപ്പ് ഭീഷണി…

കുരങ്ങന് തമാശ; കൊക്കയിലേക്ക് എറിഞ്ഞത് വിനോദ സഞ്ചാരിയുടെ 75000 രൂപയുടെ ഐഫോൺ, തിരിച്ചെടുത്ത് നൽകി അഗ്നിശമന

സേനവയനാട്: കുരങ്ങൻമാർക്ക് ഒരല്പം വികൃതി കൂടുതൽ ആണ്. അവൻമാരുടെ അടുത്ത് സ്നേഹത്തിൽ ചെല്ലുമ്പോൾ അവരിൽ കുറച്ച് പേര് ആ സ്നേഹം മുതൽ എടുക്കും. കൊച്ചു കുട്ടികളുടെ കൈയ്യിൽ നിന്നടക്കം നിരവധി ഭക്ഷണസാധനങ്ങളാണ് ഈ വീരൻമാർ കൈക്കലാക്കുന്നത്. അങ്ങനെയൊരു വികൃതിയാണിപ്പോൾ വൈറൽ ആകുന്നത്.…

വയനാട്ടിൽ താമരശ്ശേരി സ്വദേശിയായ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കൽപറ്റ-താമരശ്ശേരി സ്വദേശിയായ യുവാവിനെ വയനാട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി താമരശ്ശേരി നെല്ലിക്കാക്കണ്ടി ചോയിമഠത്തിൽ പൊന്നിൻതോറമ്മൽ ഗോകുലന്റെ മകൻ ജെതീഷ് ലാൽ (34) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.ഉച്ചക്ക് ഒന്നരയോടെ കൽപ്പറ്റ മണിയങ്കോട് നെടുന്നിലം താഴേ എടഗുനി എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിനുള്ളിൽ പെട്രോൾ…

തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പിഎസ്‍സി പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ ആണ് മാറ്റിവച്ചത്. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ നടത്താനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു

error: Content is protected !!