കൽപറ്റ-താമരശ്ശേരി സ്വദേശിയായ യുവാവിനെ വയനാട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി താമരശ്ശേരി നെല്ലിക്കാക്കണ്ടി ചോയിമഠത്തിൽ പൊന്നിൻതോറമ്മൽ ഗോകുലന്റെ മകൻ ജെതീഷ് ലാൽ (34) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.ഉച്ചക്ക് ഒന്നരയോടെ കൽപ്പറ്റ മണിയങ്കോട് നെടുന്നിലം താഴേ എടഗുനി എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.