ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകൾ നിപ വൈറസ് വാഹകരെന്ന് റിപ്പോർട്ട്. പുനെ ഐ.സി.എം.ആറിന്റെ ദേശീയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവെ പൂർത്തിയാതിന് പിന്നാലെയാണ് റി്പോർട്ട് പുറത്തുവിട്ടത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.ഐ.സി.എം.ആർ. എപ്പിഡമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് മുൻ മേധാവിയായ ഡോ. രാമൻ ഗംഗാഖേദ്കർ ഒരു ദേശീയ മാധ്യമത്തിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്. ഇതിൽ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. അതിനാൽ മറ്റുസംസ്ഥാനങ്ങളിലും ചെറിയരീതിയിൽ നിപ വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ വൈറസ് കേസുകൾ നേരത്തെ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വകഭേദമാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ്‌ പറഞ്ഞത്. മലേഷ്യയിൽ കണ്ടെത്തിയ വകഭേദത്തിൽനിന്ന് വ്യത്യസ്തമായി ഉയർന്ന മരണനിരക്കാണ് ഇതിനുള്ളത്. ഇൻഡക്‌സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം കണ്ടെത്തുക, ഇൻഡക്‌സ് രോഗിയുമായി ബന്ധപ്പെട്ട എല്ലാ കോൺടാക്ടും കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രധാനം. ഇതൊരു ജിഗ്‌സോ പസിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!