വയനാട്: കൽപ്പറ്റയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ബേക്കറിയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ വയോധികന് ഗുരുതര പരിക്ക്. കടയിൽ സാധനം വാങ്ങാൻ എത്തിയ പുഴ മുടി സ്വദേശി കൃഷ്ണൻകുട്ടിക്കാണ് പരിക്കേറ്റത്.ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെെകുന്നേരം അഞ്ചരയോട് കൂടിയാണ് സംഭവം. ജീപ്പിന് നിയന്ത്രണം നഷ്ട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.