മത വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
താമരശ്ശേരി: മത വിദ്വേഷ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പുതുപ്പാടി കണ്ണപ്പൻക്കുണ്ട് ചന്ദ്രഗിരി അജയൻ (44) ആണ് അറസ്റ്റിലായത്. ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശവും പ്രചരിപ്പിച്ചതിനാണ് ഇയാളെ പിടികൂടിയത്. ഇതു സംബന്ധിച്ച 1.55 മിനുട്ട്…
റജില ജീവനൊടുക്കിയത് ഭർത്താവിന്റെ ക്രൂരതകൾ താങ്ങാനാകാതെ; അൻവറിനെ അറസ്റ്റ് ചെയ്ത് പൊലീസ്
മലപ്പുറം: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശിനി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് അൻവർ അറസ്റ്റിലായത്. മലപ്പുറം കോണമ്പാറ സ്വദേശിയാണ് അറസ്റ്റിലായ അൻവർ. വെള്ളിയാഴ്ചയാണ് റജിലയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതക ശ്രമം, ആത്മഹത്യാ…
മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; യുവതിയും രണ്ട് കുട്ടികളും മരിച്ചു
മസ്‌കറ്റ്: സൗദിയിൽ വാഹനാപകടത്തിൽ കൂട്ടികൾ അടക്കം മൂന്നു മലയാളികൾ മരിച്ചു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) ഒമാൻ നാഷണൽ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകൾ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകൻ ദക്വാൻ (7) എന്നിവരാണ് മരിച്ചത്.…
ദുർഗന്ധം വന്നതോടെ പോലീസിൽ അറിയിച്ചു; പരിശോധനയിൽ കണ്ടെത്തിയത് കിലോ കണക്കിന് പഴകിയ ഇറച്ചി
കോഴിക്കോട്: നിർത്തിയിട്ട വണ്ടിയിൽ നിന്ന് പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. കോഴിക്കോട് വെള്ളിപറമ്പിൽ ആണ് ഇറച്ചി പിടികൂടിയത്. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന…
നാളെ ചെറിയ പെരുന്നാളിന് സാധ്യത; കേരളത്തിൽ ഇന്ന് ഒരു മണിക്കൂർ ചന്ദ്രപ്പിറ കാണാൻ സാധ്യത
കോഴിക്കോട്: കേരളത്തിൽ ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രപ്പിറ കാണാൻ സാധ്യത, ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ നടത്തി മാസപ്പിറവിക്കായി വിശ്വാസികൾ കാത്തിരിക്കുകയാണ് .വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാർത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകൾ സന്തോഷത്തിന്‍റെയും ഒത്തുചേരലിന്‍റെയും…
യുവതിയുടെ ആത്മഹത്യ; പിന്നിൽ ഭർത്താവിന്റെ നിരന്തര ഉപദ്രവം; ഹെൽമറ്റ് കൊണ്ടടിച്ച് മൂക്കിന്റെ പാലം തകർന്നിരുന്നു
കൊച്ചി: ഇരുമ്പനത്ത് സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പണം ആവശ്യപ്പെട്ട് സംഗീതയെ ഭർത്താവ് അഭിലാഷ് നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ 26 കാരിയായ എം എസ് സംഗീതയെയാണ് കഴിഞ്ഞ ദിവസം…
നരിക്കുനി ഗ്രാമപഞ്ചായത്ത് കണ്ടെയ്നർ എം.സി.എഫിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജൗഹർ പൂമംഗലം നിർവ്വഹിച്ചു
നരിക്കുനി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ താൽക്കാലികമായി തരംതിരിച്ച് സൂക്ഷിക്കുന്നതിന് വേണ്ടി നിർമ്മിച്ച കണ്ടെയ്നർ എം സി എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ലൈല…
ക്ലോസറ്റിൽ കാൽ കുടുങ്ങി; പ്ലസ് വണ്‍ വിദ്യാർഥിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
കോഴിക്കോട്: അബദ്ധത്തിൽ ശുചിമുറിയിലെ ക്ലോസറ്റില്‍ കാൽ കുടുങ്ങിയ പ്ലസ് വിദ്യാര്‍ഥിനിയെ അഗ്നിരക്ഷ സേന രക്ഷിച്ചു. വടകര അഴിയൂരിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. കാൽ ക്ലോസറ്റിൽ കുടുങ്ങിയതോടെ വിദ്യാർഥിനി ബഹളം വെച്ചു. ഇതോടെ വീട്ടുകാർ ഉണർന്നു. കാൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും…
പിഎസ് സിയിൽ ഗുരുതര പിഴവ്; പരീക്ഷ റദ്ദ് ചെയ്തു
തിരുവനന്തപുരം: പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക നല്‍കി പിഎസ് സി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു…
11കാരനെ പീഡിപ്പിച്ചു; ബാർബറെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: കല്ലടിക്കോട് തല മുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ബാർബറെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി കെ.എം ബിനോജി(46)നെയാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബാർബർ ഷോപ്പിലെത്തിയ കുട്ടിയെ ബിനോജ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.വിവരം…