പാലക്കാട്: കല്ലടിക്കോട് തല മുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ബാർബറെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പ സ്വദേശി കെ.എം ബിനോജി(46)നെയാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബാർബർ ഷോപ്പിലെത്തിയ കുട്ടിയെ ബിനോജ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.വിവരം കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകർ നൽകിയ വിവര പ്രകാരമാണ് ബിനോജിനെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!