നരിക്കുനി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ താൽക്കാലികമായി തരംതിരിച്ച് സൂക്ഷിക്കുന്നതിന് വേണ്ടി നിർമ്മിച്ച കണ്ടെയ്നർ എം സി എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ലൈല അധ്യക്ഷത വഹിച്ചു. ചാറ്റിങ് കമ്മിറ്റി ചെയർമാൻമാരായ സുനിൽകുമാർ തേനാറു കണ്ടിയിൽ, മൊയ്തി നെരോത്ത്, മെമ്പർമാരായ ചന്ദ്രൻ കെ കെ, ഉമ്മുസൽമ, മിനി പുല്ലങ്കണ്ടി അബ്ദുൽ മജീദ് ടി.പി, ഷെറീന ഇങ്ങാ പാറയിൽ,സെക്രട്ടറി സ്വപ്നേഷ് എന്നിവർ സംസാരിച്ചു