പാമ്പ് കടിച്ച് പതിനാറുകാരിക്ക് ദാരുണാന്ത്യം
മാനന്തവാടി: പാമ്പുകടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. മാനന്തവാടി വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്. പാമ്പ് കടിച്ച വിവരം പെൺകുട്ടി അറിഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് പതിനാറുകാരിയായ വൈഗ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലെ പരിശോധനയിൽ…
ബദൽ നിർദ്ദേശവുമായി സമസ്ത; നിലവിലെ സമയക്രമം അംഗീകരിക്കില്ലെന്ന് നിലപാട്
കോഴിക്കോട്: സ്കൂൾ സമയമാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് മുന്നിൽ ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമസ്ത. രാവിലെ പതിനഞ്ച് മിനിറ്റ് മുന്നേ ക്ലാസ് തുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കും എന്നുമാണ് സമസ്ത ചൂണ്ടിക്കാട്ടുന്നത്. ഇതിനു പകരം വൈകിട്ട് അര…
ഇന്റലിജന്‍സ് ഓഫീസര്‍ ജോലിക്കായി അപേക്ഷിക്കാം; 3,717 ഒഴിവുകൾ
ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജോലിക്കായുള്ള (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം ഇറക്കി. ആകെ 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. അപേക്ഷിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റായ…
നീരാട്ടുപാറപൊയിൽ അബ്ദുറഹിമാൻ ഹാജി മരണപെട്ടു
കിഴക്കോത്ത് പന്നൂർ കണ്ണിപൊയിൽ പരേതനായ ആലികുട്ടി ഹാജിയുടെ മകൻ നീരാട്ടുപാറപൊയിൽ താമസിക്കും അബ്ദുറഹിമാൻ ഹാജി(74) മരണപ്പെട്ടു,(ഇക്ബാൽ,സിയ്യാലി എന്നിവരുടെ പിതാവ് ആണ്) മയ്യിത്ത് നിസ്കാരം നാളെ തിങ്കൾ രാവിലെ 8 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും
തൂവക്കുന്നമ്മൽ മുഹമ്മദിന്റെ മകൾ ആലിയ മെഹറിൻ മരണപ്പെട്ടു
കത്തറമ്മൽ ടികെ സുലൈമാൻ എന്നവരുടെ മകൻതൂവക്കുന്നമ്മൽ മുഹമ്മദിന്റെ മകൾ ആലിയ മെഹറിൻ (5) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം രാത്രി 9മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും
അമ്മയുടെ കൈവിട്ട് വെള്ളത്തിൽ വീണ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ; ജീവനക്കാരൻ്റെ സമയോചിത രക്ഷാപ്രവർത്തനം
കൽപ്പറ്റ: വയനാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിൽ ബോട്ടിങ്ങിനായി കാത്തുനിൽക്കുകയായിരുന്ന കുടുംബത്തിലെ കുട്ടി വെള്ളത്തിൽ വീണു. എന്നാൽ, തടാകക്കരയിലുണ്ടായിരുന്ന ജീവനക്കാരൻ സഫീറിൻ്റെ ധീരമായ ഇടപെടൽ നിമിഷങ്ങൾക്കകം ആ കുഞ്ഞിന് രക്ഷയായി. അമ്മയുടെ കൈയ്യിൽ നിന്ന് പിടിവിടുവിച്ച് മുന്നോട്ടോടിയ കുഞ്ഞ് അപ്രതീക്ഷിതമായി…
കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു
കക്കയം: കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. ബാലുശ്ശേരി കിനാലൂര്‍ പൂളക്കണ്ടി സ്വദേശി അശ്വിന്‍ മോഹൻ (30) ആണ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ യുവാവ് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല.
വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു
കോഴിക്കോട്: വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയില്‍ അസ്മയാണ് (45) മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വീടിന്റ മുകളില്‍ അലക്കിയിട്ടിരുന്ന…
വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി; രക്ഷപെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു
മലപ്പുറം: മലപ്പുറത്ത് ലോറി ഡ്രൈവർ മരിച്ചു. ലോഡുമായി പോകുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ രക്ഷപെടാനായി പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ വാഹനം ശരീരത്തിലൂടെ കയറി മരിക്കുകയായിരുന്നു. കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ…
വഴിക്കടവ് മഹല്ല് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ മരണപ്പെട്ടു
ആവിലോറവഴിക്കടവ് മഹല്ല് സെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ നടക്കും