ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജോലിക്കായുള്ള (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം ഇറക്കി. ആകെ 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. അപേക്ഷിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദര്‍ശിക്കാം. ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും താഴെ പറയുന്നു.ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 18-നും 27-നും ഇടയില്‍. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കുംഒഴിവുകളുടെ വിശദാംശങ്ങള്‍ജനറല്‍: 1,537സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (EWS): 442മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC): 946പട്ടികജാതി (SC): 566പട്ടികവര്‍ഗ്ഗം (ST): 226തിരഞ്ഞെടുപ്പ് പ്രക്രിയയും പരീക്ഷാ രീതിയുംഎഴുത്തുപരീക്ഷ (ഒബ്ജക്റ്റീവ് ടൈപ്പ്)വിവരണാത്മക പരീക്ഷഅഭിമുഖംരേഖാ പരിശോധനവൈദ്യപരിശോധനഎഴുത്തുപരീക്ഷയില്‍ 100 മാര്‍ക്കിന്റെ 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. ഇത് 1 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടായിരിക്കും.അപേക്ഷാ ഫീസ്ജനറല്‍, OBC, EWS: 650 രൂപSC, ST, PwD: 550 രൂപഅപേക്ഷാ പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്വേ വഴി ഫീസ് അടയ്ക്കണം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: mha.gov.in