മലപ്പുറം: മലപ്പുറത്ത് ലോറി ഡ്രൈവർ മരിച്ചു. ലോഡുമായി പോകുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ രക്ഷപെടാനായി പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ വാഹനം ശരീരത്തിലൂടെ കയറി മരിക്കുകയായിരുന്നു. കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു അപകടം. കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചായിരുന്നു ലോറി അപകടത്തിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.