ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ; ബസിന്‍റെ ബ്രേക്കിനും തകരാറുണ്ടായിരുന്നു; സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണം
കണ്ണൂര്‍: കണ്ണൂർ വളക്കൈയിൽ സ്കൂള്‍ ബസ് മറിഞ്ഞ സംഭവം, ഗുരുതര ആരോപണവുമായി ബസ് ഡ്രൈവര്‍. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്‍ന്നതാണെന്നും ഡ്രൈവര്‍ നിസാം പറഞ്ഞു. ഇറക്കം ഇറങ്ങിയത് പുതുക്കെയായിരുന്നെന്നും നിസാം പറഞ്ഞു. അപകടത്തിൽ നിസാമിന് കാലിന് ഉള്‍പ്പെടെ പരിക്കേറ്റ്…
ഫോട്ടോ എടുത്ത ഹോംഗാർഡിന്റ പല്ല് അടിച്ചിളക്കി; സംഭവത്തിൽ 58 വയസുകാരൻ അറസ്റ്റിൽ
കല്‍പ്പറ്റ: ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയിലായി. വയനാട്ടിലെ കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58)നെയാണ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍ ജംങ്ഷനില്‍ ട്രാഫിക്…
അച്ഛനെയും അമ്മയെയും അടക്കം 3 പേരെ വീട്ടിൽ പൂട്ടിയിട്ട് വീട് അടിച്ചു തകർത്ത് മകൻ
പത്തനംതിട്ട: അച്ഛനെയും അമ്മയെയും അടക്കം 3 പേരെ വീട്ടിൽ പൂട്ടിയിട്ട് വീട് അടിച്ചു തകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തു. പത്തനംതിട്ട അടൂർ പള്ളിക്കലിൽ ആണ് സംഭവം. വർഗീസ് ഡാനിയേൽ എന്നയാളുടെ മകൻ ജോമിനാണ് ഇന്നലെ രാത്രി അതിക്രമം കാണിച്ചത്.വർഗീസ് ഡാനിയേലിനെയും…
ഇന്ത്യയിലെ ഉപയോക്താക്കൾക്കെല്ലാം ഇനി യുപിഐ സേവനം ലഭ്യമാകും
ന്യൂഡൽഹി: 2025 മുതൽ നമ്മുടെ രാജ്യത്തെ എല്ലാ വാട്സാപ്പ് ഉപയോക്താക്കൾക്കും യുപിഐ സേവനം ലഭിക്കും. നിലവിലുണ്ടായിരുന്ന തടസം നീക്കികൊണ്ട് വാട്സാപ്പ് പേ സംവിധാനം രാജ്യത്തുടനീളം നടപ്പാക്കാൻ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ അനുമതി ലഭിച്ചു. നിലവിൽ രാജ്യത്ത്…
പടനിലത്ത് വാഹനപകടത്തിൽ മടവൂർ മുക്ക് സ്വദേശി മരണപ്പെട്ടു
കൊടുവള്ളി : പടനിലത്ത് ഉണ്ടായ വാഹന അപകടത്തിൽ മടവൂർമുക്ക് ഒലോന്തിയിൽ അഷറഫ് മരണപ്പെട്ടു
പടനിലത്ത് വാഹനാപകടത്തിൽ ഒരു മരണം
കൊടുവള്ളി : പടനിലത്ത് ഉണ്ടായ വാഹന അപകടത്തിൽ മടവൂർമുക്ക് ഒലോന്തിയിൽ അഷറഫ് മരണപ്പെട്ടു
യുവതി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മൃതദേഹം
കോഴിക്കോട്: കൊയിലാണ്ടിയിൽ സ്കൂട്ടറിലെത്തിയ യുവതി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി. തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് മൃതദേഹം. മൂത്താമ്പി പാലത്തിൽ നിന്നാണ് യുവതി പുഴയിൽ ചാടിയത്. വൈകിട്ട് ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന്…
മർദ്ദനമേറ്റ യുവാവ് ബോധരഹിതനായി നിലത്തു വീണു; അക്രമികളെ തിരഞ്ഞ് പോലീസ്
കോഴിക്കോട്: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം മര്‍ദ്ദിച്ചവശനാക്കി. കുറ്റ്യാടി വടയം സ്വദേശി തീയ്യര്‍കണ്ടി 40 കാരനായ ഷിജിത്തിനെയാണ് ബൈക്കിലെത്തിയവർ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ ഷിജിത്തിനെ മൂവർ സംഘം ആക്രമിക്കുകയായിരുന്നു.…
പുതുവത്സരത്തിൽ മലയാളി കുടിച്ചു തീർത്തത് 712.96 കോടിയുടെ മദ്യം, ഒന്നാം സ്ഥാനം പാലാരിവട്ടത്തിന്, രണ്ടാമത് തിരുവനന്തപുരം
കൊച്ചി: ക്രിസ്തുമസ് – പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് വില്പന. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം 712.96 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്.…
മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
നേമം: മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തിനുസമീപം മേടയിൽവീട്ടിൽ മുസമ്മിൽ(23)ആണ് അമ്മ സാജിദ(40)യെ കറിക്കത്തിക്കു വെട്ടിപ്പരിക്കേൽപ്പിച്ചത്. ലഹരിക്കടിമയായ മുസമ്മിലിന് ലഹരിയുപയോഗത്തിനു പണം നൽകാത്തതിനാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടുകൂടിയാണ് സംഭവം. ലഹരിക്കടിമയായ മുസമ്മിലിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി…